സോളമനൊപ്പം ജീവിതം ആരംഭിക്കാൻ ഡെയ്‌സിയ്ക്ക് മുന്നിൽ കടമ്പകൾ ഏറെ- നിർണായക നിമിഷങ്ങളുമായി ‘പ്രിയങ്കരി’
മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുകയാണ് ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന പ്രിയങ്കരി. പല പെൺകുട്ടികളും കടന്നുപോയിട്ടുള്ള സാഹചര്യങ്ങളും സംഭവങ്ങളുമാണ് പ്രിയങ്കരി പങ്കുവയ്ക്കുന്നത്. പ്രണയത്തിൽ സംഭവിക്കുന്ന പിഴവുകളും ചതികളുമെല്ലാം പലരെയും തളർത്തുമെങ്കിലും അതിൽനിന്നെല്ലാം ഉയിർത്തെഴുന്നേറ്റു പോരാടുന്ന ഡെയ്‌സി എന്ന കഥാപാത്രമാണ് പ്രിയങ്കരിയിലെ ശ്രദ്ധേയഘടകം.
റോയ് ഒരുക്കിയ ചതിക്കുഴിയിൽ നിന്നും ജീവിതത്തിലേക്ക് കരുത്തോടെ എത്തിയ ഡെയ്‌സി സോളമനൊപ്പം ജീവിതം ആരംഭിക്കാൻ ഒരുങ്ങുമ്പോൾ മുന്നിലുള്ളതെല്ലാം പ്രതിസന്ധികളാണ്. ഇതുവരെ കടന്നുവന്നതിനേക്കാൾ ഭീകരമായ അവസ്ഥകളിലൂടെ ഡെയ്സിക്ക് മുന്നോട്ട് പോകേണ്ടിവരുന്നു.
Read More: ‘മുല്ലപ്പൂംപല്ലിലോ മൂക്കുത്തി കവിളിലോ..’- മനസുനിറയ്ക്കുന്ന ആലാപനവുമായി കുറുമ്പികൾ
ഇപ്പോൾ റോയിക്കൊപ്പം സ്റ്റീഫൻ എന്ന കഥാപാത്രവും ഡെയ്‌സിയ്ക്ക് മുന്നിൽ പ്രതിബന്ധം തീർത്തിരിക്കുകയാണ്. ഈ പോരാട്ടത്തിൽ സോളമൻ മാത്രമാണ് ഡെയ്‌സിയ്ക്ക് ഒപ്പമുള്ളത്. കൂടെ നിൽക്കുമെന്ന് കരുതിയവരിൽ നിന്നുപോലും അവഗണന നേരിടുമ്പോൾ ഡെയ്‌സി കൂടുതൽ കരുത്തോടെ പോരാടാൻ ഒരുങ്ങുകയാണ്. എല്ലാദിവസവും രാത്രി ഏഴുമണിക്ക് ഒരു മണിക്കൂർ ദൈർഘ്യത്തിലാണ് പ്രിയങ്കരി സംപ്രേഷണം ചെയ്യുന്നത്.
Story highlights- priyankari serial