സോളമന്റെ അന്വേഷണം അനശ്ചിതത്വത്തിൽ; സംഘർഷഭരിതമായി പ്രിയങ്കരി
കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ പരമ്പരയാണ് പ്രിയങ്കരി. നിർണായകമായ എപ്പിസോഡുകളിലൂടെ ഡെയ്സിയുടെ സംഘർഷഭരിതമായ ജീവിതമാണ് പ്രിയങ്കരി പങ്കുവയ്ക്കുന്നത്. മലയാളികൾ ആവേശത്തോടെയാണ് പ്രിയങ്കരിയുടെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്.
സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഡെയ്സി എന്ന പെൺകുട്ടി റോയ് എന്ന സ്വത്തുമോഹിയായ യുവാവുമായി പ്രണയത്തിലായി. സോളമൻ എന്ന ആത്മാർത്ഥത നിറഞ്ഞ ചെറുപ്പക്കാരന്റെ സ്നേഹം തിരിച്ചറിയാതെയാണ് ഡെയ്സി റോയിയെ സ്വീകരിച്ചത്. എന്നാൽ വിവാഹശേഷം ഡെയ്സി വളരെയധികം പ്രതിസന്ധികൾ നേരിടേണ്ടി വന്നു.
ജീവൻ പോലും അപകടത്തിലായ ഡെയ്സിയ്ക്ക് തുണയായത് സോളമനാണ്. എല്ലാം മറന്ന് പുതിയൊരു ജീവിതം തുടങ്ങാൻ സോളമൻ ഡെയ്സിയെ പ്രേരിപ്പിക്കുന്നു. സന്തോഷത്തോടെ ഒന്നിച്ച് ജീവിതം ആരംഭിക്കാൻ കാത്തിരിക്കുന്ന സോളമനെയും ഡെയ്സിയെയും തേടി എത്തിയത് കനത്ത വെല്ലുവിളികളാണ്. ഇതിനിടയിൽ ഡെയ്സിയുടെ അച്ഛനായ സാമുവലിന്റെ കൊലപാതകവും നിർണായക നിമിഷങ്ങളാണ് പ്രിയങ്കരിയിൽ സൃഷ്ടിച്ചിരിക്കുന്നത്.
റോയിയെ ഭയക്കാതെ സ്വന്തം നിലയിൽ ഈ കൊലപാതകത്തിന്റെ ചുരുളഴിയ്ക്കാൻ സോളമൻ ഇറങ്ങുമ്പോൾ തടസമായി പലരുമെത്തുന്നു. എന്നാൽ, ഇതെല്ലം തരണം ചെയ്ത് സോളമൻ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ഒരുങ്ങുമ്പോൾ വീണ്ടും അനശ്ചിതത്വം സൃഷ്ടിക്കുകയാണ് ശത്രുക്കൾ. എല്ലാദിവസവും രാത്രി 7.30നാണ് പ്രിയങ്കരി ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്നത്.
Story highlights- priyankari serial