ഡെയ്‌സിയ്ക്ക് മുന്നിൽ ഭയന്ന് വിറച്ച് റോയ്- പ്രിയമേറി പ്രിയങ്കരി
സംഭവ ബഹുലമായ നിമിഷങ്ങളിലൂടെ മുന്നേറുകയാണ് ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന പ്രിയങ്കരി.ഡെയ്‌സി, റോയ്, സോളമൻ എന്നിവരുടെ ജീവിതത്തിലൂടെയാണ് പ്രിയങ്കരിയുടെ കഥ മുന്നേറുന്നത്. ഡെയ്‌സി എന്ന ധനികയായ പെൺകുട്ടിയെ പ്രണയം നടിച്ച് ചതിച്ച വ്യക്തിയാണ് റോയ്. അയാളുടെ ചതികൾക്ക് കുടുംബവും കൂടെയുണ്ട്. സോളമനുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറി റോയ്ക്കൊപ്പം പോയ ഡെയ്‌സി പക്ഷെ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് പിന്നീട് ജീവിതത്തിലുണ്ടായത്.
ഗർഭിണിയായ ഡെയ്‌സിയുടെ കുഞ്ഞിനേയും റോയിയും കുടുംബവും ചേർന്ന് ഇല്ലാതാക്കിയതോടെ ആ ബന്ധം ഉപേക്ഷിച്ച് ഡെയ്‌സി സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാൽ, രണ്ടാനമ്മ ഷേർലിയുടെ കുത്തുവാക്കുകൾ ഡെയ്‌സിയെ തളർത്തി. അതോടൊപ്പം അച്ഛൻ സാമുവലിനെയും റോയ് വശത്താക്കിയതോടെ ഡെയ്‌സിയ്ക്ക് അകെ ആശ്രയമായത് സോളമനാണ്.
കഴിഞ്ഞതെല്ലാം മറന്ന് ഒരു ജീവിതം തുടങ്ങാൻ സോളമൻ ഡെയ്‌സിയെ ക്ഷണിക്കുന്നു. എന്നാൽ പിന്നീട് റോയ് ഇവർക്കിടയിൽ വില്ലനായി എത്തി. സോളമനെ വിവാഹം കഴിക്കാൻ എത്തിയ പെൺകുട്ടിയെ ചതിച്ച് കൊലപ്പെടുത്തി ആ കുറ്റം സോളമന്റെ തലയിലാക്കി റോയ്. അഴിക്കുള്ളിലായ സോളമനെ രക്ഷിക്കാൻ ഡെയ്‌സിയ്ക്ക് സാധിക്കാതെ വന്നു. അതിനിടയിൽ സാമുവൽ മരണപ്പെട്ടു. എല്ലാ അത്താണികളും നഷ്‌ടമായ ഡെയ്‌സി വീണ്ടും പ്രതിസന്ധിയിലായി.
Read More: വിശാലിനൊപ്പം ബാബുരാജ്; പനച്ചേല്‍ ജോമോന് ശേഷം വില്ലനായി താരം
ജയിലിൽ നിന്നും സത്യം തെളിഞ്ഞതോടെ സോളമൻ പുറത്തെത്തി. ഡെയ്‌സിയെ വീണ്ടും ദ്രോഹിക്കുന്നത് റോയ് തുടർന്നു. എന്നാൽ, സോളമനും ഡെയ്‌സിയും കൂടുതൽ കരുത്തോടെ റോയിയെ തകർക്കാൻ ഇറങ്ങിത്തിരിച്ചു. എന്നാൽ, ഡെയ്‌സിയെ ചതിച്ച അതെ രീതിയിൽ റോയ് ആനി എന്ന ധനികയായ പെൺകുട്ടിയെ വലയിലാക്കുന്നു. ആനിയുടെ വിശ്വാസം നേടിയെടുത്തത് കുടുംബസമേതം മണിമാളികയിലേക്ക് റോയ് ചേക്കേറി. എന്നാൽ മറ്റൊരു പെൺകുട്ടിയുടെ ജീവിതം റോയ് തകർക്കരുത് എന്ന ചിന്തയിൽ ഡെയ്‌സി ആനിയ്ക്ക് മുന്നിൽ നിന്ന് റോയിയോട് പോരാടുകയാണ്. എല്ലാദിവസവും രാത്രി 7.30നാണ് പ്രിയങ്കരി ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്നത്.
Story highlights- priyankari serial new twist



