രാക്ഷസന്റെ തെലുങ്ക് പതിപ്പായ രാക്ഷസുഡുവിന് രണ്ടാം ഭാഗം ഒരുങ്ങുന്നു

July 13, 2021
Ramesh Varma announces Rakshasudu 2

2018-ല്‍ തമിഴില്‍ പ്രേക്ഷകരിലേക്കെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് രാക്ഷസന്‍. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് 2019-ല്‍ തിയേറ്ററുകളിലെത്തി. രാക്ഷസുഡു എന്നായിരുന്നു തെലുങ്ക് പതിപ്പിന്റെ പേര്. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. രാക്ഷസുഡുവിന്റെ സംവിധായകനായ രമേഷ് വര്‍മ്മയാണ് രണ്ടാം ഭാഗത്തിന്റേയും സംവിധാനം നിര്‍വഹിക്കുന്നത്.

സൈക്കോ ത്രില്ലര്‍ എന്ന് എളുപ്പത്തില്‍ വിശേഷിപ്പിക്കാവുന്ന ‘രാക്ഷസുഡു’ എന്ന ചിത്രം ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു. ബെല്ലംകൊണ്ട ശ്രീനിവാസാണ് തെലുങ്ക് പതിപ്പില്‍ കേന്ദ്ര കഥാപാത്രമായെത്തിയത്. മലയാളി താരം അനുപമ പരമേശ്വരന്‍ തെലുങ്ക് പതിപ്പില്‍ നായികാ കഥാപാത്രമായെത്തി. എന്നാല്‍ രണ്ടാം ഭാഗത്തിലെ താരങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Read more: മീനാക്ഷിയ്‌ക്കൊപ്പം മനോഹരമായി പാടി അനു സിതാര: വിഡിയോ

രാംകുമാറാണ് തമിഴില്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. സാങ്കേതിക വിദ്യയും ചിത്രത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. വിഷ്ണു വിശാലാണ് രാക്ഷസനില്‍ കേന്ദ്ര കഥാപാത്രമായെത്തിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ സൈക്കോ കൊലയാളി ക്രിസ്റ്റഫറിനെ വെള്ളിത്തിരയില്‍ എത്തിച്ചത് ശരവണനായിരുന്നു. തിയേറ്ററുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ശരവണന്റേത്. അമല പോള്‍ ആയിരുന്നു രാക്ഷസന്റെ തമിഴ് പതിപ്പില്‍ നായികയായെത്തിയത്. സൈക്കോ കൊലയാളി ക്രിസ്റ്റഫറിനെ തെലുങ്ക് പതിപ്പായ രാക്ഷസുഡുവിലും അവതരിപ്പിച്ചത് ശരവണനാണ്.

Story highlights: Ramesh Varma announces Rakshasudu 2