തിരമാലയിലെ ജലദേവൻ; വൈറലായ ചിത്രത്തിന് പിന്നിൽ…
സമൂഹമാധ്യമങ്ങളിൽ പലപ്പോഴും പങ്കുവയ്ക്കപ്പെടുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ ഏറെ ചർച്ചചെയ്യപ്പെടാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ ഇടങ്ങളിൽ ചർച്ചയാകുന്ന ചിത്രമാണ് തിരമാലയിൽ പ്രത്യക്ഷപ്പടുന്ന ജലദേവന്റെ ചിത്രം. ഗ്രീക്ക് പുരാണങ്ങളെക്കുറിച്ച് അറിയുന്നവർക്ക് സുപരിചിതനാണ് ജലദേവനായി അറിയപ്പെടുന്ന നെപ്റ്റ്യൂൺ. ബിബിസി ഫോട്ടോഗ്രാഫർ ജെഫ് ഓവേഴ്‌സ് പകർത്തിയ നെപ്റ്റ്യൂണിന്റെ ചിത്രമാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.
വെളുത്ത താടിയും മുടിയുമുള്ള ജലദേവൻ നെപ്റ്റ്യൂണിന്റെ സാദൃശ്യത്തിലുള്ള തിരമാലയുടെ ചിത്രം സോഷ്യൽ ഇടങ്ങളിൽ പങ്കുവച്ചതോടെ നിരവധിപ്പേരാണ് ഇതിനെ അനുകൂലിച്ചുകൊണ്ട് എത്തുന്നത്. ബിബിസി തന്നെയാണ് ഈ ചിത്രത്തെ നെപ്റ്റ്യൂണുമായി താരതമ്യം ചെയ്തിരിക്കുന്നത്. അതേസമയം മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കൊടുങ്കാറ്റിൽ ഉയരുന്ന തിരമാലയുടെ ദൃശ്യമാണ് സോഷ്യൽ ഇടങ്ങളിൽ ജലദേവനുമായി സാദൃശ്യപ്പെടുത്തിയത്.
Read also:വേഷപ്പകർച്ചയിൽ അതിശയമായി തങ്കച്ചൻ; ചിരി നിറച്ച് സ്റ്റാർ മാജിക് വേദിയിലെ ഡാൻസ് മാസ്റ്റർ വിക്രം
ചില ചിത്രങ്ങൾ കാണുമ്പോൾ നമ്മുടെ മസ്തിഷ്കത്തിൽ ക്രമരഹിതമായ ഒരു പാറ്റേൺ സ്വയം സങ്കല്പിക്കപ്പെടും ഈ പ്രതിഭാസമാണ് പരേയ്ഡോലിയ, അതിനൊരു ഉദാഹരമാണ് ഈ ചിത്രം. മേഘങ്ങളും തിരമാലകളും നമ്മുടെ മസ്തിഷ്കത്തിൽ ഇത്തരത്തിലുള്ള പാറ്റേണുകൾ സൃഷ്ടിക്കും. തലച്ചോറിൽ നിമിഷനേരത്തേക്കാണ് ഇത്തരത്തിലുള്ള തോന്നലുകൾ ഉണ്ടാകുക. അത് കാമറയിൽ പകർത്താൻ കഴിയുക എന്നതും വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.
Story Highlights:rare photo of neptune in the waves