ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ ആരോഗ്യകരമായ ഡ്രിങ്ക് പരിചയപ്പെടുത്തി റീനു മാത്യൂസ്- വിഡിയോ

ഏതാനും ചിത്രങ്ങളിലെ വേഷമിട്ടിട്ടുള്ളുവെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയാണ് റീനു മാത്യൂസ്. ഇമ്മാനുവൽ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തിയ റീനു ആരോഗ്യ- സംരക്ഷണ കാര്യത്തിൽ വളരെയേറെ ശ്രദ്ധ ചെലുത്താറുണ്ട്. ഇപ്പോഴിതാ, ശരീരത്തിൽ നിന്നും ടോക്സിനുകൾ നീക്കം ചെയ്യാനായി ഒരു ഡ്രിങ്ക് പരിചയപ്പെടുത്തുകയാണ് നടി.

മല്ലിയില, പുതിനയില, കറിവേപ്പില, തുളസി, വെള്ളരി, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ, കുരുമുളക്, നാരങ്ങ എന്നിവ ഉചേർത്താണ് ഈ ഡ്രിങ്ക് തയ്യാറാക്കുന്നത്. ചേരുവകൾ 3 ലിറ്റർ വെള്ളത്തിൽ കലർത്തുക. പ്രഭാതഭക്ഷണത്തിന് ശേഷം ദിവസം മുഴുവൻ ഇത് ഇടവിട്ട് കുടിക്കുക- നടി പങ്കുവയ്ക്കുന്നു.

Read More: മീനാക്ഷിയ്‌ക്കൊപ്പം മനോഹരമായി പാടി അനു സിതാര: വിഡിയോ

ഇമ്മാനുവൽ എന്ന സിനിമയിലൂടെയാണ് റീനു മാത്യൂസ് അഭിനയലോകത്തേക്ക് എത്തിയത്. പിന്നീട് അഞ്ചു സുന്ദരികൾ, സപ്തമശ്രീ തസ്കരാ, ഇയ്യോബിന്റെ പുസ്തകം, പ്രെയ്‌സ് ദി ലോർഡ്, തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. ക്യാബിൻ ക്രൂ ആയി ജോലി ചെയ്യുന്നതിനിടയിലാണ് റീനു അഭിനയ ലോകത്തേക്ക് എത്തിയത്. ലോർഡ് ലിവിംഗ്സ്റ്റൺ 7000 കൗണ്ടിയെന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ റീനു വേഷമിട്ടത്.

Story highlights- reenu mathews health drink recipe