മനോഹരഗാനവുമായി സ്റ്റൈൽ മന്നൻ റിച്ചുകുട്ടനും സൂപ്പർ ഹീറോയിൻ മേഘ്‌നക്കുട്ടിയും

ഫ്ളവേഴ്‌സ് ടോപ് സിംഗർ ആദ്യ സീസണിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് റിഥുരാജ്. മനോഹരമായ ആലാപനംകൊണ്ട് പാട്ടുവേദിയിൽ വിസ്‌മയങ്ങൾ സൃഷ്ടിക്കുന്ന റിച്ചുകുട്ടനോപ്പം ടോപ് സിംഗർ രണ്ടാം സീസണിലെ കൊച്ചുമിടുക്കി മേഘ്‌നക്കുട്ടിയും ഒന്നിച്ചുചേർന്നപ്പോൾ മനോഹരമായ നിമിഷങ്ങളാണ് പ്രേക്ഷകർക്ക് ലഭിച്ചത്.

മനോഹരമായ തമിഴ് ഗാനവുമായാണ് ഇത്തവണ ഇരുവരും പാട്ട് വേദിയിൽ എത്തുന്നത്. ‘കുങ്കുമ പൂവേ കൊഞ്ചും പുറാവേ..’ എന്ന പാട്ടാണ് ഈ കുരുന്നുകൾ ചേർന്ന് ആലപിച്ചത്. പാട്ടിനൊപ്പം ഇരുവരുടെയും വസ്ത്രരീതിയും ഏറെ രസകരമാണ്. പാട്ട് വേദിയിലെ തമിഴ് കൊടിയായി മേഘ്‌നക്കുട്ടി എത്തുമ്പോൾ റിച്ചുകുട്ടന്റെ മീശയാണ് ഏറെ കൗതുകമാകുന്നത്. പാട്ടിനൊപ്പം ഇരുവരുടെയും സംസാരരീതിയും ഏറെ രസകരമാകുന്നുണ്ട്.

Read also: പതിമൂന്നുവർഷങ്ങൾക്ക് മുൻപ് ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ കൊച്ചുഗായിക വീണ്ടും സ്‌ക്രീനിൽ- ടോപ് സിംഗർ വേദിയിൽ പിറന്ന അവിസ്മരണീയ നിമിഷം

ഫ്ളവേഴ്‌സ് ടോപ് സിംഗർ ഒന്നാം സീസണ് പ്രേക്ഷകർ നൽകിയ പിന്തുണ രണ്ടാം സീസണും ലഭിക്കുന്നുണ്ട്. മാത്രമല്ല, ആദ്യ സീസണിലെ മത്സരാർത്ഥികൾ പുതിയ ഗായകർക്ക് പിന്തുണയുമായി അതിഥികളായും എത്താറുണ്ട്. ഇത് പാട്ടുവേദിയിൽ കൂടുതൽ ആവേശം ജനിപ്പിക്കാറുണ്ട്. കൊച്ചുഗായകർക്കും വിധികർത്താക്കൾക്കും പുറമെ സിനിമ മേഖലയിലെ താരങ്ങളും കുട്ടിപ്പാട്ടുകാർക്ക് പ്രോത്സാഹനം നൽകാനായി പാട്ട് വേദിയിൽ എത്താറുണ്ട്. സംഗീതപ്രേമികൾ കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾക്ക് പുറമെ ദൃശ്യമികവുകൊണ്ടും ടോപ് സിംഗർ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി നിൽക്കുന്നു.

Story highlights: Rithuraj sings with Meghna