സാറാസിലെ ആ രംഗങ്ങള്‍ പിറന്നതിങ്ങനെ: രസകരമായ മേക്കിങ് വിഡിയോ
അന്ന ബെന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് സാറാസ്. സണ്ണി വെയ്‌നാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ മേക്കിങ് വിഡിയോ. ചിത്രീകരണത്തിനിടെയിലെ രസകരമായ മുഹൂര്‍ത്തങ്ങളും ചേര്‍ത്തുവെച്ചാണ് മേക്കിങ് വിഡിയോ തയാറാക്കിയിരിക്കുന്നത്.
ചിത്രത്തിലെ ശ്രദ്ധ നേടിയ ‘കഥ പറയണ് കഥ പറയണ്…’ എന്ന ഗാനത്തിന്റെ അകമ്പടിയുമുണ്ട് മേക്കിങ് വിഡിയോയ്ക്ക്. ഷാന്‍ റഹ്‌മാനാണ് ഈ ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നതും സംഗീതം നല്‍കിയിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും.
ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അന്ന ബെന്നിനൊപ്പം ബെന്നി പി നായരമ്പലവും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു ആകര്‍ണം. ചിത്രത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച സാറ എന്ന കഥാപാത്രത്തിന്റെ അച്ഛന്‍ കഥാപാത്രത്തെയാണ് ബെന്നി പി നായരമ്പലം അവതരിപ്പിച്ചിരിക്കുന്നത്.
മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ജിബു ജേക്കബ്, ശ്രിന്ദ, ധന്യ വര്‍മ്മ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. ശാന്ത മുരളിയും പി കെ മുരളീധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് സാറാസ് പ്രേക്ഷകരിലേക്കെത്തിയത്.
Story highlights: Sara’S behind the scenes