“മോള്‍ക്ക് മലയാളസിനിമയുടെ പള്‍സ് അറിഞ്ഞൂടേ…”; ശ്രദ്ധ നേടി ‘സാറാസ്’ ട്രെയ്‌ലര്‍

July 1, 2021
Sara's Official Trailer

കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലെ ബേബി മോളായി എത്തി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടിയ താരമാണ് അന്ന ബെന്‍. താരം നായികയായെത്തിയ ‘ഹെലെന്‍, കപ്പേള എന്നീ ചിത്രങ്ങളും തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി. അന്ന ബെന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് സാറാസ്. സണ്ണി വെയ്‌നാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.

ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പ്രണയവും നര്‍മവും കുടുംബ ബന്ധങ്ങളുടെ ആഴവുമൊക്കെ പ്രതിഫിക്കുന്നുണ്ട് ട്രെയ്‌ലറില്‍. അടുത്തിടെ ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ പാട്ടുകളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. വിനാത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ച് ചലച്ചിത്ര പിന്നണി ഗാനം ആലപിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍.

Read more: കറങ്ങുന്ന കസേരയും വലിയ ജാലകങ്ങളും പിന്നെ ചില്ലിട്ട മേല്‍ക്കൂരയും; ഇന്ത്യന്‍ റെയില്‍വേയുടെ വിസ്താഡോം കോച്ച്

ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അന്നബെന്നിനൊപ്പം ബെന്നി പി നായരമ്പലവും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു ആകര്‍ണം. മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ജിബു ജേക്കബ്, ശ്രിന്ദ, ധന്യ വര്‍മ്മ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. ശാന്ത മുരളിയും പി കെ മുരളീധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ ജൂലൈ 5-നാണ് ചിത്രത്തിന്റെ റിലീസ്.

Story highlights: Sara’s Official Trailer