‘വേണ്ടാട്ടോ, പണി കിട്ടും’: സ്ത്രീകള്‍ക്കു നേരെയുള്ള ഗാര്‍ഹിക പീഡനത്തിനെതിരെ ബോധവല്‍ക്കരണവുമായി ഹ്രസ്വചിത്രം
ഗാര്‍ഹിക പീഡനത്തിന് ഇരയാകേണ്ടിവരുന്ന സ്ത്രീകളുടെ വാര്‍ത്തകള്‍ പലപ്പോഴും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം പ്രാബല്യത്തിലുണ്ടെങ്കിലും നിരവധിപ്പെണ്‍കുട്ടികളാണ് വീടുകളില്‍ സ്ത്രീധനത്തിന്റേയും മറ്റും പേരില്‍ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നത്.
സ്ത്രീകള്‍ക്ക് നേരെയുള്ള ഗാര്‍ഹിക പീഡങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ഫെഫ്ക ഒരു ഹ്രസ്വചിത്രത്തിലൂടെ. ചെറിയ ദൈര്‍ഘ്യം മാത്രമേ ഉള്ളൂവെങ്കിലും വലിയ കാര്യങ്ങളാണ് ഈ കുഞ്ഞു ചിത്രം സംസാരിക്കുന്നത്. മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ നേത്യത്വത്തില്‍ ഒരുങ്ങിയ ഹ്രസ്വചിത്രം നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്‌സും ചിത്രത്തില്‍ ഭാഗമായിട്ടുണ്ട്.
എസ്തര്‍ അനിലും ശ്രീകാന്ത് മുരളിയുമാണ് ഹ്രസ്വചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിന്റെ അവസാന ഭാഗത്ത് മഞ്ജു വാര്യരും സ്ത്രീധന സമ്പ്രദായത്തിനെതിരെ ബോധവല്‍ക്കരണം നല്‍കുന്നുണ്ട്. ഇത് പഴയ കേരളമല്ലെന്നും പണി കിട്ടും എന്നുമാണ് താരം പറയുന്നത്.
Story highlights: Say NO to dowry short film by FEFKA