കളരിപ്പയറ്റ് ചുവടുകളും അസാമാന്യ മെയ്‌വഴക്കവുമായി അഭി; ഒപ്പം ചേകവനായി ഷിയാസ് കരീം- വിഡിയോ

July 14, 2021

തമാശകളുടെയും കലയുടെയും അരങ്ങാണ് സ്റ്റാർ മാജിക്. മിനിസ്ക്രീൻ പ്രേക്ഷകർ പ്രായഭേദമന്യേ കാത്തിരുന്ന് കാണുന്ന സ്റ്റാർ മാജിക്കിൽ സ്കിറ്റുകളും, കൗണ്ടർ മേളവും ഒപ്പം താരങ്ങളുടെ കലാ വൈഭവങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരവുമുണ്ട്. ഇപ്പോഴിതാ, അസാമാന്യ മെയ്‌വഴക്കത്തിലൂടെ അമ്പരപ്പിച്ചിരിക്കുകയാണ് സ്റ്റാർ മാജിക് വേദിയിലെ പുതിയ താരം അഭി മുരളി.

മിസ് മലയാളി 2020 വിജയിയായ അഭി നർത്തകിയും, കളരി അഭ്യാസിയും, ബോക്‌സറുമെല്ലാമാണ്. കേരളത്തിന്റെ തനത് ആയോധന കലാരൂപമായ കളരിപ്പയറ്റിന്റെ ചുവടുകളും നൃത്തത്തിന്റെ മാസ്മരികതയും ഒന്നിച്ച് വേദിയിൽ എത്തിച്ചിരിക്കുകയാണ് അഭി മുരളി.

Read More: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

‘മാലേയം മാറോടണച്ചും..’ എന്ന ഗാനത്തിനൊപ്പമാണ് അഭിയുടെ ചുവടുകൾ. അഭിക്കൊപ്പം സ്റ്റാർ മാജിക്കിന്റെ ജനപ്രിയ താരമായ ഷിയാസ് കരീം കൂടെ ചേർന്നതോടെ നൃത്തം വേറിട്ടുനിന്നു. ജീവിതത്തതിൽ ആദ്യമായാണ് പിന്നണിയിൽ ഡാൻസേഴ്‌സ് ഒക്കെയായി ഒരു വേദിയിൽ നൃത്തം ചെയ്യുന്നതെന്നാണ് ഈ എപ്പിസോഡ് പങ്കുവെച്ചുകൊണ്ട് ഷിയാസ് കുറിക്കുന്നത്.

Story highlights- shiyas kareem and abhi murali amazing performance