‘അവൾ ജീവിക്കുന്നത് അവളുടെ ഇഷ്ടങ്ങൾക്കു വേണ്ടിയാവണം’; ശ്രദ്ധനേടി ഹ്രസ്വചിത്രം ‘മാര്യേജ് കോൺട്രാക്ട്’

July 26, 2021

വിവാഹവും പെൺകുട്ടികളുടെ ജീവിതവും വളരെയേറെ ചർച്ചയാകുന്ന കാലത്ത് പ്രമേയത്തിന്റെ പ്രസക്തികൊണ്ട് ശ്രദ്ധേയമാകുകയാണ് ‘മാര്യേജ് കോൺട്രാക്ട്’ എന്ന ഹ്രസ്വചിത്രം. ആഘോഷ് വൈഷ്ണവം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത് നടൻ ഷാജു ശ്രീധറും മകൾ നന്ദനയുമാണ്. അച്ഛനും മകളും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ഹ്രസ്വചിത്രം കൂടിയാണ് ‘മാര്യേജ് കോൺട്രാക്ട്’.

കല്യാണം കഴിഞ്ഞു പോയല്ലോ എന്ന ചിന്തയിലും വിവാഹം എന്ന ഉടമ്പടിയുടെ പേരിലും അസഹനീയമായ പല സാഹചര്യങ്ങളിലും കഴിയുന്ന പെൺകുട്ടികൾ സമൂഹത്തിലുണ്ട്. അത്തരം ഉടമ്പടികളിൽ പെട്ട് ജീവിതം തള്ളിനീക്കുന്ന പെൺകുട്ടികളോടാണ് ‘മാര്യേജ് കോൺട്രാക്ട്’ എന്ന ഹ്രസ്വചിത്രം സംസാരിക്കുന്നത്.

Read More: രാജ്യത്ത് 39,361 കൊവിഡ് കേസുകള്‍; ഒരുലക്ഷത്തിൽ അധികം സജീവ കേസുകളുള്ള സംസ്ഥാനമായി കേരളം

പെൺകുട്ടികൾ സ്വയം അവരുടെ കാര്യങ്ങൾ തീരുമാനിക്കണം എന്നും ആരുടേയും താൽപര്യങ്ങൾക്ക് വേണ്ടിയാകരുത് എന്നും ‘മാര്യേജ് കോൺട്രാക്ട്’ പറഞ്ഞുവയ്ക്കുന്നു. ഛായാ​ഗ്രഹണം, എഡിറ്റിങ്ങ് എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകനായ ആഘോഷ് വൈഷ്ണവം തന്നെയാണ്.സം​ഗീതം ജോസി ആലപ്പുഴ ഒരുക്കിയിരിക്കുന്നു. കുടുംബ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുകയാണ് ‘മാര്യേജ് കോൺട്രാക്ട്’.

Story highlights- short film mariage contract