മഞ്ഞുവീണ പാറക്കെട്ടിൽ ഒളിഞ്ഞിരിക്കുന്ന പുള്ളിപ്പുലി; കണ്ണുകളെ കുഴപ്പിച്ച ചിത്രം

July 15, 2021

സമൂഹമാധ്യമങ്ങളിൽ എപ്പോഴും ഒപ്റ്റിക്കൽ ഇല്ല്യൂഷൻ സൃഷ്ടിക്കുന്ന ചിത്രങ്ങൾ ശ്രദ്ധേയമാകാറുണ്ട്. മറഞ്ഞിരിക്കുന്ന രൂപങ്ങളും, കണ്ണിനെ തെറ്റിദ്ധരിപ്പിക്കുന്ന കാഴ്ചകളുമെല്ലാം ഇത്തരത്തിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ, മഞ്ഞിൽ മറഞ്ഞിരിക്കുന്ന പുള്ളിപ്പുലിയെ ചിത്രത്തിൽ നിന്നും കണ്ടെത്താൻ ശ്രമിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ.

യൂട്ടയിൽ നിന്നുള്ള റയാൻ ക്രാഗൺ പകർത്തിയ ചിത്രമാണിത്. മഞ്ഞുവീണ പർവത നിരയിൽ ഒരു പുള്ളിപുലിയുമുണ്ട്. എന്നാൽ അത്രപെട്ടെന്നൊന്നും ആ ചിത്രത്തിൽ നിന്നും പുലിയെ കണ്ടെത്താൻ സാധിക്കില്ല. ഫോട്ടോ ഇപ്പോൾ വൈറലാകുകയും നിരവധി ട്വിറ്റർ ഉപയോക്താക്കൾ അതിൽ നിന്നും പുള്ളിപ്പുലിയെ കണ്ടെത്താൻ ശ്രമിക്കുകയുമാണ്.

Read More: ‘ഒരു തെക്കൻ തല്ല് കേസ്’ ഒരുങ്ങുന്നു- ബിജു മേനോനൊപ്പം പത്മപ്രിയയും നിമിഷയും റോഷനും

അടുത്തിടെ ഒരു വയലിൽ ഒളിഞ്ഞിരിക്കുന്ന ജീവിയെ കണ്ടെത്താനുള്ള ചിത്രം വളരെയേറെ ശ്രദ്ധ നേടിയിരുന്നു.

Story highlights- Snow leopard camouflages perfectly behind mountain