നിർമിതിയിൽ മാത്രമല്ല വിളമ്പുന്ന ഭക്ഷണത്തിൽ വരെ വ്യത്യസ്തത; കാഴ്ചക്കാരെ ആകർഷിച്ച് മരത്തിന് മുകളിൽ ഒരുക്കിയ ഹോട്ടൽ
എന്തിലും ഏതിലും കൗതുകം തേടുന്നവർക്കിടയിൽ ഏറെ ശ്രദ്ധനേടുകയാണ് ജപ്പാനിലെ ഒക്കിനാവയിലുള്ള ഒരു ഹോട്ടൽ. സാധാരണ ഹോട്ടലുകളിൽ നിന്നും കാഴ്ചയിലും വിളമ്പുന്ന ഭക്ഷണത്തിലും വരെ വ്യത്യസ്തത പുലർത്തുന്നതാണ് ഈ ഹോട്ടൽ. മരത്തിന്റെ മുകളിലായാണ് ഈ ഹോട്ടൽ ഒരുക്കിയിരിക്കുന്നത്. എന്നാൽ സാധാരണ ട്രീ ഹൗസുകൾ പോലെ മരത്തിന് മുകളിലല്ല, മറിച്ച് കൃത്രിമമായി ഒരു ട്രീയുടെ ആകൃതിയിൽ നിർമിച്ച മരത്തിന്റെ മുകളിലായാണ് ഈ ഹോട്ടൽ ഒരുക്കിയിരിക്കുന്നത്.
കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ഈ ഹോട്ടൽ റോഡിൽനിന്നും ഏകദേശം 20 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഈ ഹോട്ടലിലേക്ക് കയറാനായി ഈ കെട്ടിടത്തിന്റെ രണ്ട് ഭാഗങ്ങളിൽ നിന്നും മുകളിലോട്ട് സ്റ്റെപ്പുകൾ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ സ്റ്റെപ്പുകൾ കയറാൻ സാധിക്കാത്തവർക്കായി ലിഫ്റ്റ് സൗകര്യവും ഇവിടെ ഉണ്ട്.
Read also: പതിനെട്ട് കോടിയുടെ മരുന്ന്: എന്താണ് സ്പൈനൽ മസ്കുലർ അട്രോഫി..?
‘നാഹാ ഹാർബർ ഡൈനർ’ എന്ന് പേരിട്ടിരിക്കുന്ന ഈ ഹോട്ടൽ ആദ്യ കാഴ്ചയിൽ സാധാരണ ഒരു ആൽമരത്തിൽ ഒരുക്കിയിരിക്കുന്ന ഹോട്ടൽ ആണെന്നേ തോന്നുകയുള്ളൂ. അത്രയ്ക്ക് പെർഫെക്ഷനാണ് ഈ നിർമിതിയ്ക്ക്. അതിന് പുറമെ നഗരത്തിന്റെ തിരക്കുകൾ ഇല്ലാതെ സമാധാനപരമായ ഒരു അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പ്രകൃതിയോട് ഏറെ ഇണങ്ങി നിൽക്കുന്നതിനാൽ ഇവിടെ തന്നെ വിളയിച്ചെടുത്ത പഴങ്ങളും പച്ചക്കറികളുമാണ് ഇവിടെ എത്തുന്നവർക്കായ് ഹോട്ടൽ ഉടമകൾ വിളമ്പുന്നത് എന്നതും ഈ ഹോട്ടലിനെ വ്യത്യസ്തമാക്കുന്നുണ്ട്.
Story highlights; Specialities of Tree house restaurant in Japan