എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.47% വിജയം
എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് ഇത്തവണത്തെ വിജയം. കേരളാ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 4,22,226 പേരാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. പ്രൈവറ്റായി 991 പേരും പരീക്ഷ എഴുതി.
1,21,318 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് നേടി. കണ്ണൂര്‍ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ 99.85 ശതമാനം പേരും കണ്ണൂര്‍ ജില്ലയില്‍ വിജയിച്ചു.
എസ്എസ്എല്‍സി ഫലമറിയാന്‍
http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in. കൂടാതെ ‘സഫലം 2021’ ആപ്പുവഴിയും ഫലം അറിയാവുന്നതാണ്.
എസ്എസ്എല്‍സി (എച്ച്‌ഐ): http://sslchiexam.kerala.gov.in
ടിഎച്ച്എസ്എല്‍സി (എച്ച്‌ഐ): http:/thslchiexam.kerala.gov.in
ടിഎച്ച്എസ്എല്‍സി: http://thslcexam.kerala.gov.in
സഫലം 2021 എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടേയും ഫലമറിയാം.
Story highlights: SSLC Exam 2021 result announced