അർജന്റീന ആരാധികയായ അനുവിന്റെ ‘അമേരിക്കൻ കപ്പ്’- ചിരിപടർത്തിയ വിഡിയോ

July 19, 2021

രസകരമായ നിമിഷങ്ങളുമായി ചിരിപടർത്തുന്ന ആഘോഷ വേദിയാണ് സ്റ്റാർ മാജിക്. സിനിമ- സീരിയൽ രംഗത്തെ അഭിനേതാക്കളും ഗായകരും സമൂഹമാധ്യമങ്ങളിലെ താരങ്ങളുമെല്ലാം സ്റ്റാർ മാജിക്കിൽ അണിനിരക്കാറുണ്ട്. സ്റ്റാർ മാജിക്കിൽ ഏറ്റവുമധികം ശ്രദ്ധേയയായ താരമാണ് തിരുവനന്തപുരം സ്വദേശിനിയായ അനു. സീരിയലുകളിലൂടെ ശ്രദ്ധേയയായ അനു സ്റ്റാർ മാജിക്കിലെ കൗണ്ടർ മേളങ്ങളിലൂടെയാണ് കൂടുതൽ ജനപ്രിയയായത്.

ഇപ്പോഴിതാ, ഒരു അമളിയിലൂടെ വീണ്ടും അനു പ്രേക്ഷകർക്കിടയിൽ ചിരി പടർത്തുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് വരെ ഫുട്‍ബോൾ മാമാങ്കമായ ‘കോപ്പ അമേരിക്ക’ മത്സരവേശത്തിലായിരുന്നു കാൽപ്പന്തുകളിയുടെ ആരാധകർ. അതെ ആവേശം സ്റ്റാർ മാജിക്കിലും താരങ്ങൾ നിറച്ചിരുന്നു. ഒരു ടീം അർജന്റീന ജഴ്സി അണിഞ്ഞും ഒരു ടീം ബ്രസീൽ ജഴ്‌സി അണിഞ്ഞുമാണ് അണിനിരന്നത്.

Read More: കേരളത്തിൽ വിവിധ ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

ഇതിനിടെ, അനുവിനോട് ഏത് ടീമിന്റെ ആരാധികയാണ് എന്ന് ലക്ഷ്മി നക്ഷത്ര ചോദിച്ചു. അപ്പോൾ ഒരു സംശയവുമില്ല, അർജന്റീന തന്നെ എന്ന് അനു പറഞ്ഞു. അപ്പോൾ ഈ അടുത്തിടെ നടന്ന ഫുട്ബോൾ മത്സരം ഏതായിരുന്നു എന്നംയി ലക്ഷ്മി നക്ഷത്ര. ഉത്തരം പറയാൻ അനുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ‘അത് അമേരിക്കൻ കപ്പ്’. അനുവിന്റെ മറുപടിയും തെറ്റായെന്ന് മനസിലായപ്പോൾ ഉള്ള ചിരിയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

Story highlights- star magic fame anumol’s intresting reply