സ്‌ട്രെസ് അനുഭവപ്പെടുമ്പോൾ വിശപ്പ് കൂടുമോ; പഠനങ്ങൾ പറയുന്നത്..

July 23, 2021

കൊറോണ വൈറസും ലോക്ക് ഡൗണുമൊക്കെ നിരവധിപ്പേരിൽ സ്ട്രെസ് പോലുള്ള രോഗാവസ്ഥയ്ക്ക്  കാരണമാകുന്നുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സ്‌ട്രെസ് തിരിച്ചറിഞ്ഞ് കൃത്യസമയത്ത് പരിഹരിച്ചില്ലെങ്കിൽ അത് വലിയ മാനസീക പ്രശ്നങ്ങളിലേക്കും മറ്റും വഴിതെളിയിക്കും. സ്‌ട്രെസ് അനുഭവപ്പെടുമ്പോള്‍ തലവേദന, ക്ഷീണം, എന്നിങ്ങനെ പല അസ്വസ്ഥതകളും അനുഭവപ്പെടാറുണ്ട്. എന്നാൽ സ്‌ട്രെസ് അനുഭവപ്പെടുമ്പോൾ ചിലർ അമിതമായി ഭക്ഷണം കഴിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.

സ്‌ട്രെസ് ഉണ്ടാകുമ്പോൾ നമ്മള്‍ ശരീരത്തിൽ ശേഖരിച്ചുവച്ചിരുന്ന കലോറി അത്രയും സമ്മര്‍ദ്ദത്തോട് പോരാടാനായി ചിലവിട്ടതായി തോന്നും. അങ്ങനെ വീണ്ടും ഭക്ഷണം ആവശ്യമായി വരുന്ന സാഹചര്യമുണ്ടാകുന്നു എന്നാണ് പഠനങ്ങൾ വിലയിരുത്തുന്നത്. എന്നാൽ സ്‌ട്രെസ് അനുഭവപ്പെടുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന കോര്‍ട്ടിസോള്‍ ഹോർമോൺ അഥവാ സ്‌ട്രെസ് ഹോർമോൺ മൂലമാണ് വിശപ്പ് അനുഭവപ്പെടുന്നതായി തോന്നുന്നത്. കോര്‍ട്ടിസോള്‍ അളവ് വര്‍ധിച്ചിരിക്കുമ്പോള്‍ ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജവും ഉണ്ടായിരിക്കും. ഇതിനനുസരിച്ച് വിശപ്പും വര്‍ധിക്കും. ഈ സമയത്ത് മധുരം, ഉപ്പ്, കൊഴുപ്പ് എന്നിവ ധാരാളമായി അടങ്ങിയ ഭക്ഷണമാണ് കഴിക്കാൻ തോന്നുക.

അതേസമയം ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്കും പലപ്പോഴും മരണത്തിലേക്കും വരെ സ്‌ട്രെസ് കാരണമാകാറുണ്ട്. കൂടുതല്‍ മാനസിക സമ്മര്‍ദ്ദം നമ്മുടെ രക്ത സമ്മര്‍ദ്ദത്തിലും പല വിധത്തിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്. അതിനാല്‍തന്നെ സ്‌ട്രെസ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

Read also: പ്രായം വെറും നാല് വയസ്, ചെയ്യുന്നതോ വലിയ കാര്യങ്ങൾ; സമുദ്ര സംരക്ഷണത്തിനിറങ്ങിയ നീന

ഉറക്കമില്ലായ്മ ഒരുപരിധിവരെ ഇതിന് കാരണമാകുന്നുണ്ട്. ജോലിയുടെ ഭാരം വർധിക്കുന്നതോടെ മിക്കവരിലും ഉറക്കം നഷ്ടപ്പെടും. ഉറക്കം ഇല്ലായ്മ, അതീവ ശ്രദ്ധ ചെലുത്തേണ്ട ഒന്നുതന്നെയാണ്. നമ്മുടെ ടെൻഷനുകളെ ഒരുപരിധി വരെ ഇല്ലാതാക്കുന്നത് ഉറക്കമാണ്. അമിതസമ്മര്‍ദം, ഉറക്കമില്ലയ്മ എന്നിവ ഒരാള്‍ക്കു ഹൃദ്രോഗസാധ്യത മൂന്നിരട്ടി വർധിപ്പിച്ചേക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ക്ഷീണം, നെഞ്ചുവേദന തുടങ്ങിയവയും സ്‌ട്രെസിന്റെ ഭാഗമാണ്. സ്‌ട്രെസ് ഹോർമോൺ അമിതമായാൽ അത് മുഖക്കുരുവിനു കാരണമാകും.  ജോലിഭാരവും തിരക്കുകളും സ്‌ട്രെസിന് കരണമാകുന്നതിനൊപ്പം ചില ഒറ്റപെടലുകളും സ്‌ട്രെസിലേക്ക് വഴിതെളിയിക്കും. ഇതിന് മരണത്തിന് പോലും കാരണമാകാറുണ്ട്. ഇത്തരക്കാരിൽ ആത്മഹത്യാ പ്രവണതും വളരെയധികമാണ്.

Story Highlights: stress and hunger