കാത്തിരിപ്പിനൊടുവിൽ കാളിദാസിന്റെ അഭിനയ മുഹൂർത്തങ്ങളുമായി ‘തങ്കമേ’ ഗാനമെത്തി- വിഡിയോ
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്. അഭിനയത്തിൽ സജീവമായ കാളിദാസും, ഒട്ടേറെ മനോഹര സിനിമകൾ സമ്മാനിച്ച പാർവതിയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. അച്ഛൻ ജയറാമിനൊപ്പം ബാലതാരമായി എത്തിയ കാളിദാസ് ഇന്ന് വെല്ലുവിളി നിറഞ്ഞ വേഷങ്ങളിലൂടെ അമ്പരപ്പിക്കുകയാണ്. മലയാളത്തിനേക്കാൾ കാളിദാസിന് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിച്ചത് തമിഴിലാണ്. പാവൈ കഥൈകൾ എന്ന ആന്തോളജി ചിത്രത്തിലെ സത്താർ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.
സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം കാളിദാസിന് ഒട്ടേറെ പ്രശംസ നേടിക്കൊടുത്തിരുന്നു. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രത്തിലെ ‘തങ്കമേ തങ്കമേ..’ എന്ന ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, ഭവാനി ശ്രീ എന്നിവരാണ് ഗാനരംഗത്തിൽ ഉള്ളത്. ഷാൻ കറുപ്പസ്വാമിയും ജസ്റ്റിൻ പ്രഭാകരനും എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നതും ജസ്റിനാണ്. ആലപിച്ചിരിക്കുന്നത് മുരുകവേൽ.
Read More: കരുതിയിരിക്കുക, അടുത്ത ഇര നിങ്ങളാകാം- ഇതാണ് വ്യാപകമായ ബാങ്കിങ്ങ് തട്ടിപ്പ് രീതി
അതേസമയം, സത്താർ എന്ന വെല്ലുവിളി നിറഞ്ഞ വേഷത്തിലൂടെ കാളിദാസ് അമ്പരപ്പിച്ചു കളഞ്ഞു. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ആദ്യ തമിഴ് ആന്തോളജി ചിത്രമായിരുന്നു പാവൈ കഥൈകൾ . ഗൗതം മേനോൻ, സുധ കൊങ്കര, വെട്രി മാരൻ, വിഘ്നേഷ് ശിവൻ എന്നിവരാണ് പാവൈ കഥൈകളിലെ ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. റോണി സ്ക്രൂവാലയും ആഷി ദുവ സാറയും നിർമ്മിക്കുന്ന ചിത്രത്തിൽ സങ്കീർണ്ണമായ ബന്ധങ്ങളെ ചുറ്റിപ്പറ്റിയുള്ള നാല് കഥകളാണ് പങ്കുവെച്ചത്. കൽക്കി കൊച്ച്ലിൻ, അഞ്ജലി, സായ് പല്ലവി, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, സിമ്രാൻ , കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ് തുടങ്ങിയവരാണ് നാല് കഥകളിലായി വേഷമിട്ടത്.
Story highlights- thankame thankame video song