അറിവിന്റെ സാഗരത്തിനരികില്‍ രമേഷ് പിഷാരടി; മെഗാസ്റ്റാറിന്റെ ക്ലിക്ക്

July 19, 2021
The ocean of knowledge photo by Ramesh Pisharody

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് രമേഷ് പിഷാരടി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളും പലപ്പോഴും ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. ഇപ്പോഴിതാ മനോഹരമായ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് താരം. പുസ്തകങ്ങള്‍ക്ക് അരികില്‍ നില്‍ക്കുന്നതാണ് ഈ ചിത്രം. മെഗാസ്റ്റാര്‍ പകര്‍ത്തിയതാണ് ഈ ചിത്രം എന്നും ഫോട്ടേയ്‌ക്കൊപ്പം രമേഷ് പിഷാരടി കുറിച്ചിരിക്കുന്നു. അടുത്തിടെ സമാനമായൊരു ചിത്രം മമ്മൂട്ടിയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. പുസ്തകങ്ങളെ അറിവിന്റെ സാഗരം എന്നാണ് അദ്ദേഹവും വിശേഷിപ്പിച്ചത്.

പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ രമേഷ് പിഷാരടി പങ്കുവയ്ക്കുന്ന ചിത്രങ്ങളേക്കാള്‍ അധികമായി ശ്രദ്ധ ആകര്‍ഷിക്കുന്നത് അദ്ദേഹത്തിന്റെ ക്യാപ്ഷനുകളാണ്. ഏറെ രസകരങ്ങളായ അടിക്കുറിപ്പുകളാണ് മിക്കപ്പോഴും താരം ചിത്രങ്ങള്‍ക്കൊപ്പം പങ്കുവയ്ക്കാറുള്ളത്.

Read more: ‘ഹൃദയവനിയിലെ ഗായികയോ…’ സ്റ്റാർ മാജിക് വേദിയിൽ സംഗീത കച്ചേരി ഒരുക്കി ബിനു അടിമാലി

മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.

Story highlights: The ocean of knowledge photo by Ramesh Pisharody