ഇവനാണ് ശരിക്കും നായകന്; പ്രേക്ഷകഹൃദയംതൊട്ട് ‘ഷെയ്ഡ്
മിനിറ്റുകളുടെ ദൈര്‍ഘ്യം മാത്രമേയുള്ളുവെങ്കിലും ചില ഹ്രസ്വ ചിത്രങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ടാകും. ചിലപ്പോള്‍ ഒരു സിനിമ സംസാരിക്കുന്ന അത്രയും. മറ്റ് ചിലപ്പോള്‍ ഒരു സിനിമയെക്കാളും അധികമായി ഹ്രസ്വചിത്രങ്ങള്‍ സംസാരിച്ചേക്കാം.
ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഹ്രസ്വചിത്രമാണ് ഷെയ്ഡ്. മനുഷ്യനും പ്രകൃതിയും മൃഗവും തമ്മിലുള്ള നിഷ്കളങ്ക സ്നേഹത്തിന്റെ പ്രതിഫലനമാണ് ഈ ഹ്രസ്വചിത്രം. അര്ജുന് എന്ന നായയാണ് ഷെയ്ഡിലെ നായകന്. വല്ലാത്തൊരു ഇഷ്ടം തോന്നും പ്രേക്ഷകര്‍ക്കും ഈ നായയോട്. സജീവനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തിയിരിക്കുന്നു. ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്‍ക്കുന്നുണ്ട് ഷെയ്ഡ്. ചെന്നൈയില്‍ വെച്ചു നടന്ന SFFI ഷോര്‍ട് ഫിലിം ഫെസ്റ്റിവെല്ലില്‍ മികച്ച ആശയത്തിന് ഈ ഹ്രസ്വചിത്രം പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു.
Read more: അഥിതി വേഷത്തില്‍ വെള്ളിത്തിരയിലും മുഖം കാണിച്ച വൈക്കം മുഹമ്മദ് ബഷീര്‍: ആ രംഗം ഇതാ
സുധീഷ് ശിവശങ്കരനാണ് ഷെയ്ഡിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും. അജയ് ടി എ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ഫ്രാങ്ക്ളിന് ആണ് എഡിറ്റിങ്. വിഷ്ണു ദാസ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നു. സേതു ശിവന് പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം.
Story highlights: The Shade short film