ഒരു വീട്ടിൽ ഒരാളെങ്കിലും ഐഎഎസുകാരൻ; ശ്രദ്ധനേടി ഉദ്യോഗസ്ഥരുടെ പ്രിയഗ്രാമം
ചില നാടുകൾ അറിയപ്പെടുന്നത് അവിടുള്ള ആളുകളിലൂടെയാകാം. എന്നാൽ ചില ആളുകൾ അറിയപ്പെടുന്നത് അവരുടെ നാടിൻറെ പ്രത്യേകതകൾ കൊണ്ടുമാകാം. അത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഇടമാണ് ഉത്തർപ്രദേശിലെ മധോ പത്തി എന്ന ഗ്രാമം. ഈ ഗ്രാമത്തിലെ ഒരു കുടുംബത്തിൽ ഒരു ഐഎഎസുകാരൻ എങ്കിലും ഉണ്ടാകും എന്നതാണ് ഈ ഗ്രാമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ആകെ 75-ഓളം കുടുംബങ്ങൾ മാത്രമാണ് ഈ ഗ്രാമത്തിൽ ഉള്ളത്. അതിൽ 50 ലധികം ആളുകളും ഇത്തരത്തിൽ ഉദ്യോഗസ്ഥരാണ്.
ഏറ്റവുമധികം ഐഎഎസുകാർ ഉള്ള കുടുംബത്തിനുള്ള റെക്കോർഡും ഈ ഗ്രാമത്തിൽ നിന്നാണ്. ഇവിടുത്തെ ഒരു കുടുംബത്തിലെ നാല് സഹോദരങ്ങൾ ഐഎഎസുകാരാണ്. 1914 ലാണ് ഈ ഗ്രാമത്തിൽ നിന്നും ആദ്യമായി ഒരു ഐഎഎസുകാരൻ ഉണ്ടാകുന്നത്. മുസ്തഫ ഹുസൈനാണ് ഈ ഗ്രാമത്തിലെ ആദ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥൻ. പിന്നീട് ഇന്ദു പ്രകാശ് എന്നയാൾ 1952 -ൽ ഇവിടെനിന്നും ഐഎഎസ് ഉദ്യോഗസ്ഥയായി. ഇവർ ഇരുവരുമാണ് ഐഎഎസ് എന്ന ആശയം ഇവിടുള്ളവരിലേക്ക് നൽകിയതും ആളുകളെ ഐഎഎസുകാരാകാൻ പ്രേരിപ്പിച്ചതും.
ഐഎഎസിനു പുറമെ പിസിഎസ് ഉദ്യോഗസ്ഥരും, ഐഎസ്ആർഓ ഉദ്യോഗസ്ഥരും ഈ ഗ്രാമത്തിലുണ്ട്. രാജ്യത്തെ കൂടുതൽ ഐഎഎസ് ഉദ്യോഗസ്ഥരും ഉത്തർപ്രദേശിൽ നിന്നുള്ളവരാണ്.
Story highlights:This Small Village Has Civil Services Officials From Almost Every House