എൻജോയ് എൻജാമിയ്ക്ക് തകർപ്പൻ ചുവടുമായി കുട്ടിപ്പട; മിയക്കുട്ടിയുടെ ലുക്ക് സൂപ്പർഹിറ്റ്

July 3, 2021

തമിഴ് പിന്നണി ഗായകരായ ധീയും അറിവും ചേർന്ന് ആലപിച്ച ‘എൻ‌ജോയ് എൻ‌ജാമി’ ഗാനം മാസങ്ങൾ പിന്നിടുമ്പോഴും സൈബറിടങ്ങളിൽ ഹിറ്റാണ്. ഒട്ടേറെ പേരാണ് ഈ ഗാനം ആലപിച്ചും നൃത്തം ചെയ്തും രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ, ടോപ് സിംഗർ വേദിയിലെ കുഞ്ഞു മിടുക്കികളായ മേഘ്‌ന സുമേഷ്, മിയ മെഹക്, ദേവ്ന സി കെ എന്നിവർ എൻജോയ് എൻജാമിയ്ക്ക് ചുവടുവയ്ക്കുകയാണ്.

ഗാനരംഗത്തിൽ ധീ അണിഞ്ഞിരിക്കുന്ന വേഷവിധാനത്തോടെ അതേലുക്കിലാണ് മിയ എത്തുന്നത്. മുൻപ് തന്നെ മിയയുടെ ലുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. അതേസമയം, കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പാടിനടക്കുന്ന ഈ ഗാനം എ ആർ റഹ്മാന്റെ ദക്ഷിണേഷ്യൻ സ്വതന്ത്ര സംഗീതജ്ഞർക്കുള്ള ഒരു പ്ലാറ്റ്ഫോമായ മജ്ജയാണ് ഒരുക്കിയത്. ഒട്ടേറെപ്പേർ ചുവടുവെച്ച ഗാനത്തിന് കവർ വേർഷനുകളും നിരവധിയാണ്. 

raed More: നിമിഷയും റോഷൻ മാത്യുവും ഒന്നിക്കുന്നു- ഒരുങ്ങുന്നത് മിസ്റ്ററി ത്രില്ലർ

ടോപ് സിംഗർ സീസൺ 2വിലെ കുഞ്ഞു ഗായകരെല്ലാം പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. പാട്ടുകളും വിശേഷങ്ങളുമായി എല്ലാവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്.

Story highlights- top singer contestents enjoy enjami dance