ശരിക്കും എന്താണ് ഈ കൗണ്ടര്‍… അതിനുത്തരം ദേ ഈ വിഡിയോയിലുണ്ട്

July 16, 2021
Top Singer Megna viral replay

പാട്ടുകള്‍ക്കൊണ്ട് വിസ്മയങ്ങള്‍ സൃഷ്ടിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ പരിപാടിയിലെ കുരുന്നുകള്‍. ലോകമെമ്പാടും ഈ കുട്ടിപ്പാട്ടുകാര്‍ക്ക് ആരാധകുരുമുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ടോപ് സിംഗര്‍ ആദ്യ സീസണിന് പിന്നാലെ എത്തിയ ടോപ് സിംഗര്‍ 2-ഉം ആസ്വാദകരുടെ ഹൃദയ താളങ്ങള്‍ കീഴടക്കി മുന്നേറുകയാണ്.

ആരേയും അതിശയിപ്പിക്കുന്ന കുരുന്ന് ഗായകരുടെ കുട്ടിവര്‍ത്തമാനങ്ങളും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. നിഷ്‌കളങ്കതയോടെയുള്ള സംസാരത്തിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് ടോപ് സിംഗറിലെ മേഘ്‌നക്കുട്ടി. പ്രായത്തെ വെല്ലുന്ന പാട്ട് പ്രകടനവും ഈ മിടുക്കി ടോപ് സിംഗറില്‍ കാഴ്ചവയ്ക്കുന്നു.

Read more: മീനൂട്ടിയുടെ ചോദ്യത്തിന് ദീപക് ദേവിന്റെ മാസ്സ് ഉത്തരം; ചിരി നിറച്ച് പാട്ട് വേദി

അടുത്തിടെ ഗിന്നസ് പക്രുവിനോട് ‘ഞാന്‍ ഒരു കൗണ്ടര്‍ അടിച്ചതാ’ എന്ന് പറയുന്ന മേഘ്‌നക്കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും രസകരമായ കൗണ്ടറുകളുമായി ഈ മിടുക്കി കൈയടി നേടുന്നു. കൗണ്ടര്‍ എന്നാല്‍ എന്താണെന്ന് ചോദിക്കുമ്പോള്‍ കോമഡി ആണെന്നായിരുന്നു കുട്ടിത്താരത്തിന്റെ മറുപടി. മാത്രമല്ല വിധികര്‍ത്താക്കളുമായുള്ള സ്‌നേഹ സംഭാഷണത്തിനിടെ രസകരമായ കൗണ്ടറുകളും മേഘ്‌നക്കുട്ടി പറയുന്നു.

Story highlights: Top Singer Megna viral replay