മിന്നല്‍ മുരളിയുടെ ഒടിടി അവകാശം സ്വന്തമാക്കി നെറ്റ്ഫ്‌ളിക്‌സ്

July 4, 2021
Tovino Thomas starring Minnal Murali

കൊവിഡ് മഹാമാരി സിനിമാ മേഖലയിലും സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. തിയേറ്ററുകള്‍ അടഞ്ഞപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നു. തിയേറ്റര്‍ റിലീസുപോലെതന്നെ ഒടിടി റിലീസുകള്‍ക്കും മികച്ച സ്വീകാര്യത ലഭിച്ചു തുടങ്ങിയിട്ടുണ്ട്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രം കൂടി ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തും. മിന്നല്‍ മുരളി എന്ന ചിത്രമാണ് നെറ്റ്ഫ്‌ളിക്‌സിലൂടെ പ്രേക്ഷകരിലേക്കെത്തുക.

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് മിന്നല്‍ മുരളി. ബേസില്‍ ജോസഫാണ് മിന്നല്‍ മുരളിയുടെ സംവിധായകന്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും മിന്നല്‍ മുരളി പ്രേക്ഷകരിലേക്കെത്തും.

Read more: അനിയത്തിപ്രാവില്‍ പ്രേക്ഷകര്‍ കേള്‍ക്കാതെ പോയ ഗാനത്തിന് ഒടുവില്‍ ഔദ്യോഗിക റിലീസ്

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ഗോദ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫും ടൊവിനോയും ഒരുമിയ്ക്കുന്ന ചിത്രംകൂടിയാണ് ഇത്. മലാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ മൂവി എന്ന വിശേഷണത്തോടെയാണ് മിന്നല്‍ മുരളി പ്രേക്ഷകരിലേക്ക് എത്തുന്നത്. സോഫിയ പോള്‍ ആണ് നിര്‍മാണം. ജസ്റ്റിന്‍ മാത്യു, അരുണ്‍ അരവിന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്, തമിഴ് താരം ഗുരു സോമസുന്ദരം തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights: Tovino Thomas starring Minnal Murali got record ott price from Netflix