മിസ് നെവാഡയായി ചരിത്രം സൃഷ്ടിച്ച് ട്രാൻസ് വുമൺ; അഭിമാനമായി കാറ്റലൂന എൻറിക്വസ്
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്ന് പറയാറുണ്ട്. അത്തരത്തിലൊരു ചരിത്ര നിമിഷം പിറന്നിരിക്കുകയാണ് മിസ് നെവാഡ യുഎസ്‌എ വേദിയിൽ. കാറ്റലൂന എൻറിക്വസ് എന്ന ട്രാൻസ് വുമൺ ആണ് ആദ്യമായി മിസ് നെവാഡ യുഎസ്‌എ സൗന്ദര്യ മത്സരത്തിന്റെ വിജയകിരീടം ചൂടിയത്. എൽജിബിടിക്യുഎ കമ്മ്യൂണിറ്റിയുടെ മഹത്തായ വിജയമായി മാറിയിരിക്കുകയാണ് കാറ്റലൂന എൻറിക്വസ് സ്വന്തമാക്കിയ അഭിമാന കിരീടം.
ലാസ് വെഗാസിൽ നടന്ന ഒരു മത്സരത്തിൽ മറ്റ് 21 മത്സരാർത്ഥികളിൽ നിന്നും എൻറിക്വസിനെ വിജയിയായി തിരഞ്ഞെടുക്കുകയായിരുന്നു. മിസ് യുഎസ്‌എ കിരീടത്തിനായി മത്സരിക്കുന്ന ആദ്യ ട്രാൻസ് വുമൺ കൂടിയാണ് കറ്റാലുന എൻറിക്വസ്. ‘ഞങ്ങളുടെ പുതിയ മിസ് നെവാഡ യുഎസ് കാറ്റലൂന. ചരിത്രം സൃഷ്ടിച്ചതിന് അഭിനന്ദനങ്ങൾ!’ മിസ്സ് നെവാഡ യുഎസ്‌എ അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ എൻറിക്വസിന്റെ ഫോട്ടോയ്‌ക്കൊപ്പം കുറിക്കുന്നു. മഴവിൽ നിറത്തിൽ സ്വന്തമായി തയ്യാറാക്കിയ വസ്ത്രമണിഞ്ഞാണ് അവസാന റൗണ്ടിൽ കാറ്റലൂന എത്തിയത്.
ഒരു ട്രാന്‍സ് ജെന്‍ഡർ വ്യക്തി ഈ മത്സരത്തിൽ എന്നെങ്കിലും ഒരു മത്സരാർത്ഥിയായി കാണണമെന്ന് എന്നും സ്വപ്‌നം കണ്ടതാണ് ഇരുപത്തേഴുകാരിയായ കാറ്റലൂന. എന്നാല്‍ അത് താന്‍ തന്നെയാകും എന്ന് വിചാരിച്ചിരുന്നില്ല. തന്റെ ജീവിതത്തിലെ കറുത്ത ദിനങ്ങളെക്കുറിച്ചും അവർ വേദിയിൽ പങ്കുവെച്ചു.
Story highlights- trans women crowned miss noveda