യൂറോ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ മത്സരം സ്വിറ്റ്‌സര്‍ലന്‍ഡും സ്‌പെയിനും തമ്മില്‍

July 2, 2021
UEFA EURO 2020 Quarter final matches

കാല്‍പന്ത് കളിയുടെ ആവേശത്തിലാണ് കായിക പ്രേമികള്‍. യുറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്കായി കളമുണരുന്നു. ഇന്ന് മുതലാണ് മത്സരങ്ങള്‍. ഇന്ത്യന്‍ സമയം രാത്രി 9.30 ന് ആദ്യ ക്വാര്‍ട്ടര്‍ മത്സരം അരങ്ങേറും. സ്വിറ്റ്‌സര്‍ലന്‍ഡും സ്‌പെയിനും തമ്മിലാണ് ഇന്നത്തെ പോരാട്ടം.

ഡെന്‍മാര്‍ക്ക്, ചെക്ക് റിപ്പബ്ലിക്, ഇറ്റലി, ബെല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയിന്‍, ഇംഗ്ലണ്ട്, യുക്രൈന്‍ എന്നീ എട്ട് ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഗോളടിച്ച് കയറിയത്.

മറ്റ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇങ്ങനെ

ജൂലൈ 3ന്
ബെല്‍ജിയം- ഇറ്റലി (പുലര്‍ച്ചെ 12.30 ന്)
ചെക്ക് റിപ്പബ്ലിക്- ഡെന്‍മാര്‍ക്ക് (രാത്രി 9.30 ന്)

ജൂലൈ 4ന്
യുക്രൈന്‍- ഇംഗ്ലണ്ട് (പുലര്‍ച്ചെ 12, 30 ന്)

ജൂലൈ ഏഴ്, എട്ട് തീയതികളിലായാണ് സെമി ഫൈനല്‍ പോരാട്ടം. ജൂലൈ 12 ന് ഫൈനല്‍ പോരാട്ടവും അരങ്ങേറും.

Story highlights: UEFA EURO 2020 Quarter final matches