അതിഥി വേഷത്തില്‍ വെള്ളിത്തിരയിലും മുഖം കാണിച്ച വൈക്കം മുഹമ്മദ് ബഷീര്‍: ആ രംഗം ഇതാ
കഥകളുടെ സുല്‍ത്താന്‍, വൈക്കം മുഹമ്മദ് ബഷീര്‍ കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞിട്ട് വര്‍ഷങ്ങള്‍ ഏറെയായി. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ പ്രതിഭയായിരുന്നു അദ്ദേഹം. ബഷീര്‍ കുറിച്ച വാക്കുകളും കഥാപാത്രങ്ങളും ഇന്നും മലയാള സാഹിത്യ ലോകത്ത് നിറഞ്ഞു നില്‍ക്കുന്നുണ്ട്, മതിലുകളും ബാല്യകാലസഖിയും പ്രേമേലേഖനവും പാത്തുമ്മയുടെ ആടും ഭൂമിയുടെ അവകാശികളും ശബ്ദങ്ങളുമെല്ലാം പുതുതലമുറയിലെ വായനക്കാര്‍ക്കിടയില്‍ പോലും സ്ഥാനം പിടിച്ചു. അത്രയ്ക്കും സുന്ദരമായിരുന്നു അദ്ദേഹത്തിന്റെ കഥകള്‍.
മലയാള സിനിമയ്ക്കും വൈക്കം മുഹമ്മദ് ബഷീര്‍ നല്കിയ സംഭാവനകള്‍ ചെറുതല്ല. അദ്ദേഹത്തിന്റെ മതിലുകളും ഭാര്ഗ്ഗവീനിലയവുമെല്ലാം സിനിമയായി പ്രേക്ഷകരിലേക്കെത്തിയപ്പോഴും മികച്ച സ്വീകാര്യത നേടി. എന്നാല്‍ ഒരു സിനിമയില്‍ ചെറുതായി ഒന്ന് അഭിനയിച്ചിട്ടുമുണ്ട് വൈക്കം മുഹമ്മദ് ബഷീര്‍. അതിഥി വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്.
Read more: വെള്ളച്ചാട്ടമല്ല ഇത് ‘മേഘച്ചാട്ടം’; പ്രകൃതിയിലെ വിസ്മയപ്രതിഭാസം
ധ്വനി എന്ന ചിത്രത്തിലാണ് വൈക്കം മുഹമ്മദ് ബഷീര്‍ ചെറിയൊരു കഥാപാത്രമായി പ്രത്യക്ഷപ്പെട്ടത്. 1988-ലാണ് ഈ ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. പ്രേം നസീര്‍, ജയറാം, ശോഭന, നെടുമുടി വേണു, തിലകന്, സുകുമാരി തുടങ്ങിയ നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രമാണ് ധ്വനി. എ ടി അബു ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.
Story highlights: Vaikom Muhammad Basheer acting movie scene