ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും വൈക്കം വിജയലക്ഷമിയുടെ പാട്ട്
മലയാള സംഗീതാസ്വാദകര്‍ ഹൃദയത്തിലേറ്റിയ സ്വരമാധുര്യമാണ് വൈക്കം വിജയലക്ഷ്മിയുടേത്. ആ ആലാപന മികവും ആസ്വദാകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കി. ഇടവേളയ്ക്ക് ശേഷം വീണ്ടും ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമായിരിക്കുകയാണ് വൈക്കം വിജയ ലക്ഷ്മി.
റൂട്ട്മാപ്പ് എന്ന പുതിയ ചിത്രത്തിലാണ് വൈക്കം വിജയലക്ഷ്മിയുടെ പാട്ടുള്ളത്. നവാഗതനായ സൂരജ് സുകുമാരന്‍ നായര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രജനീഷ് ചന്ദ്രന്‍ ആണ് ഈ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിലെ ട്രെയിലര്‍ ഇന്‍വിറ്റേഷന്‍ ഗാനമാണ് ഇത്.
Read more: തെയ്തക തെയ്തക താളത്തില്‍ കുടുക്ക് പാട്ടുമായി കുരുന്ന് ഗായകര്‍: വിഡിയോ
ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളില്‍ പ്രശസ്തയാണ് വൈക്കം വിജയലക്ഷ്മി. ‘സെല്ലുലോയ്ഡ്’ എന്ന മലയാള സിനിമയിലൂടെ ചലച്ചിത്രഗാനരംഗത്ത് ചുവടുവെച്ചു. ‘കാറ്റേ കാറ്റേ നീ പൂക്കമരത്തില്…’ എന്നു തുടങ്ങുന്ന ഗാനമാണ് സെല്ലുലോയ്ഡില്‍ വൈക്കം വിജയലക്ഷ്മി ആലപിച്ചത്. മലയാളികള്‍ ഈ ഗാനം നെഞ്ചിലേറ്റിയിരുന്നു. ഗായത്രി വീണ എന്ന സംഗീത ഉപകരണത്തിന്റെ സഹായത്തോടെ സംഗീതക്കച്ചേരികള്‍ നടത്താറുണ്ട് വൈക്കം വിജയലക്ഷ്മി.
Story highlights: Vaikom Vijayalakshmi back to playback singing