ആസ്വാദകരുടെ മനസ്സിലേക്ക് മനോഹരമായി പെയ്തിറങ്ങി ഈ വയലിന്‍ സംഗീതം

‘വരമഞ്ഞളാടിയ രാവിന്റെ മാറില്‍
ഒരു മഞ്ഞുതുള്ളി ഉറങ്ങി…
നിമിനേരമെന്തിനോ തേങ്ങീ നിലാവിന്‍
വിരഹമെന്നാലും മയങ്ങി..
പുലരിതന്‍ ചുംബന കുങ്കുമമല്ലേ
ഋതുനന്ദിനിയാക്കി അവളേ..
പനിനീര്‍ മലരാക്കി…’ മലയാളികള്‍ എന്നും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന പാട്ടുകളിലൊന്നാണ് ഇത്. എത്ര കേട്ടാലും മതിവരാത്ത ഗാനം. മനോഹരമായ ഈ പാട്ട് വയലിനില്‍ ഒരുക്കിയിരിക്കുകയാണ് ഫ്രാന്‍സിസ്. ഫ്‌ളവേഴ്‌സ് ടോപ് സിംഗറില്‍ വയലിന്‍ വിസ്മയം തീര്‍ക്കുന്ന ഫ്രാന്‍സിസിന്റെ മാന്ത്രിക സംഗീതം ഒരു നേര്‍ത്ത മഴനൂല് പോലെ പ്രേക്ഷക മനസ്സുകളിലേയ്ക്ക് പെയ്തിറങ്ങുന്നു.
പ്രണയവര്‍ണ്ണങ്ങള്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വിദ്യാസാഗര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. സച്ചിദാനന്ദന്‍ പുഴങ്കരയാണ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്. സുജാത മോഹന്‍ ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Read more: കണ്ണുചിമ്മി തുറക്കുന്ന വേഗതയിൽ ചടുലനടനവുമായി മൂന്നു മിടുക്കികൾ; വിഡിയോ
സിബി മലയില്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് പ്രണയവര്‍ണ്ണങ്ങള്‍. സുരേഷ് ഗോപി, ബിജു മേനോന്‍, മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയും നേടിയിരുന്നു ചിത്രം.
Story highlights: Violin music for Varamanjaladiya song