ബാബുരാജുമായുള്ള ക്ലൈമാക്സ് സ്റ്റണ്ട് സീനിൽ വിശാലിന് പരിക്ക്- വിഡിയോ

July 22, 2021

നവാഗതനായ തു പാ ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് നടൻ വിശാൽ. താൽക്കാലികമായി ചിത്രത്തിന് ‘വിശാൽ 31’ എന്ന് പേരുനൽകിയിരിക്കുന്ന ചിത്രത്തിന്റെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വിശാലിന് പരിക്കേറ്റിരിക്കുകയാണ്.

മലയാള നടൻ ബാബുരാജിനൊപ്പം ക്ലൈമാക്സ് സ്റ്റണ്ട് സീക്വൻസ് ചിത്രീകരിക്കുകയായിരുന്നു വിശാൽ. ഇതിനിടെയാണ് വിശാലിന് പരിക്കേറ്റത്. ഷൂട്ടിംഗ് സ്ഥലത്തുണ്ടായിരുന്ന ഫിസിയോതെറാപ്പിസ്റ്റ് ഉടൻ തന്നെ അടിയന്തിര ചികിത്സ നൽകി. ഇതിന് മുൻപും വിശാൽ ഇതേ ചിത്രത്തിന്റെ സ്റ്റണ്ട് സീക്വൻസ് ചെയ്യുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്നു.

Read More: പ്രാരാബ്ധങ്ങൾക്കിടയിലും ആ മുറുക്കാൻ കടയായിരുന്നു ഏക ആശ്വാസം; കെടിഎസ് പടന്നയിൽ എന്ന ആ ചിരി ഓർമായാകുമ്പോൾ…

അതേസമയം, ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിക്കുകയായിരുന്നു. ജൂലൈ അവസാനത്തോടെ ഷൂട്ടിംഗ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ നടന് പരിക്കേറ്റതുകൊണ്ട് ചിത്രീകരണം നീളാനും സാധ്യതയുണ്ട്. അതേസമയം, ജോജി എന്ന ചിത്രത്തിലെ ബാബുരാജിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്നാണ് വിശാൽ താരത്തെ സിനിമയിലേക്ക് ക്ഷണിച്ചത്. ജോജിയില്‍ പനച്ചേല്‍ ജോമോന്‍ എന്ന കഥാപാത്രത്തെയാണ് ബാബു രാജ് അവതരിപ്പിച്ചത്.

Story highlights- Vishal gets injured while shooting an action sequence for ‘Vishal 31’