61 വർഷത്തെ കാത്തിരിപ്പ്; ആഗ്രഹം സഫലമായപ്പോൾ, ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രിക പറയുന്നു…
വാലി ഫങ്ക്… കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിൽ നിറയുന്ന പേരാണിത്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ന്യൂഷെപ്പേഡ് പേടകം ബഹിരാകാശത്തേക്ക് കുതിച്ചപ്പോൾ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികയായ് വാലി ഫങ്കും ആ യാത്രയുടെ ഭാഗമായി. വാലി ഫങ്കിനെ സംബന്ധിച്ച് കഴിഞ്ഞ 61 വർഷങ്ങളായുള്ള കാത്തിരിപ്പിന്റെ സാഫല്യമായിരുന്നു ഈ യാത്ര. അതേസമയം പത്തു മിനിറ്റു മാത്രം ദൈർഘ്യമുള്ള ആ യാത്രയിൽ യാതൊരു ഭയവും തോന്നിയില്ലെന്നും യാത്ര ആസ്വദിച്ചു എന്നുമാണ് വലി ഫങ്ക് യാത്രയ്ക്ക് ശേഷം പ്രതികരിച്ചത്.
വാലി ഫങ്കിന്റെ കാത്തിരിപ്പിന് പിന്നിൽ…
1939 ൽ ന്യൂ മെക്സിക്കോയിലാണ് വാലി ഫങ്ക് ജനിച്ചത്… 1961 ൽ ബഹിരാകാശ യാത്രയ്ക്കുള്ള നാസയുടെ പരിശീലനം പൂർത്തിയാക്കിയ വാലി ഫങ്ക്, കഴിഞ്ഞ 60 വർഷമായി ആ യാത്രയ്ക്കായി കാത്തിരിക്കുകയാണ്… ഇപ്പോഴിതാ 82–ാം വയസിലാണ് വാലി ഫങ്കിന്റെ ഈ ആഗ്രഹം സഫലമായത്.
1961 ൽ ബഹിരാകാശ യാത്രയ്ക്കുള്ള നാസയുടെ പരിശീലനം പൂർത്തിയാക്കിയതാണ് വാലി ഫങ്ക്. ആ യാത്രയ്ക്കായി കാത്തിരിക്കുന്ന വേളയിലാണ്, ബഹിരാകാശ പദ്ധതിയായ മെർക്കുറി 13 വനിതകളുടെ സംഘത്തെ ബഹിരാകാശത്തേക്ക് അയക്കേണ്ടതില്ലെന്ന് തീരുമാനിക്കുന്നത്. ഇതോടെ ബഹിരാകാശ യാത്ര എന്ന വാലി ഫങ്കിന്റെ സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. എന്നാൽ പിന്നീട് മൂന്ന് തവണ ഇതിനായി വാലി ഫങ്ക് ശ്രമം നടത്തിയെങ്കിലും മൂന്ന് തവണയും ഇത് തിരസ്കരിക്കപ്പെട്ടു. എന്നാൽ 82–ാം വയസിൽ ഈ ആഗ്രഹം സഫലമായപ്പോൾ വാലി ഫങ്കിന് ഇത് പലരോടുമുള്ള ഒരു മധുരപ്രതികാരം കൂടിയായിരുന്നു.
Story highlights: wally Funk fulfills lifelong dream to go to space