കഴിഞ്ഞ 30 വർഷമായി കത്രിക കാണാത്ത മുടി; ശ്രദ്ധനേടി ഒരു നീളൻ മുടിക്കാരി
നീളൻ മുടിയുടെ പേരിൽ പ്രശസ്തയായതാണ് യുക്രെയിൻ സ്വദേശിനി അലെന ക്രവ്ഷെൻകോ.. ആറടി നീളമുണ്ട് അലെനയുടെ മുടിയ്ക്ക്. മനോഹരമായ ബ്ലോണ്ട് ഹെയറിന് ഉടമയായ അലെന കഴിഞ്ഞ മുപ്പത് വർഷമായി മുടി കത്രിക കൊണ്ട് തൊട്ടിട്ടില്ല. ഇപ്പോൾ അലെനയേക്കാൾ നീളമുണ്ട് മുടിയ്ക്ക്. അതേസമയം മുടിയുടെ സംരക്ഷണത്തിന് മാത്രമായി ദിവസവും 30 മുതൽ 40 മിനിറ്റ് വരെയാണ് അലെന ചിലവിടുക.
ഒരു സ്ത്രീയെ സുന്ദരിയാക്കുന്നതിൽ മുടിയ്ക്കും പങ്കുണ്ടെന്ന് അലെനയുടെ ചെറുപ്പത്തിൽ ഒരിക്കൽ ‘അമ്മ പറയുകയുണ്ടായി. അതിന് ശേഷമാണ് അലെന മുടി മുറിയ്ക്കില്ല എന്ന തീരുമാനം എടുത്തത്. എന്നാൽ എല്ലാ ആറു മാസം കൂടുമ്പോഴും മുടിയുടെ അറ്റത്തെ പൊട്ടലുകൾ മുറിച്ചുമാറ്റാറുണ്ട്. ഇത് മുടിയുടെ സംരക്ഷണത്തിന്റെ ഭാഗമായാണ്. എന്നാൽ മുടിയുടെ നീളം കുറയ്ക്കാനായി കഴിഞ്ഞ മുപ്പത് വർഷമായി അലെന മുടി മുറിക്കാറില്ല. പ്രകൃതിദത്തമായ പ്രൊഡക്റ്റുകൾ മാത്രമാണ് അലെന മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത്.
Read also: മുനിസിപ്പാലിറ്റിയിലെ തൂപ്പ് ജോലിയിൽ നിന്നും ഡെപ്യൂട്ടി കളക്ടർ പദവിയിലേക്ക്; മാതൃകയായി ആശയുടെ വളർച്ച
അതേസമയം സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ അലെനയ്ക്ക് ഡിസ്‌നി രാജകുമാരിയായ റാപുണ്‍സേലിന്റെ രൂപസാദൃശ്യമാണ് എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ നിരവധി ആരാധകരുമുണ്ട് ഈ നീളൻ മുടിക്കാരിയ്ക്ക്. നീളൻ മുടിയാണ് പെണ്ണിന്റെ അഴകെന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ മുടി സംരക്ഷണം ബുദ്ധിമുട്ടായതിനാൽ മിക്കവരും ഇന്ന് മുടി മുറിച്ച് ചെറുതാക്കാറാണ് പതിവ്.
Story Highlights:woman who never cut her hair for last 30 years