ലോകത്തിലെ ഏറ്റവും വിലയേറിയ ഫ്രഞ്ച് ഫ്രൈസ്

World's most expensive french fries

വേറിട്ട രുചികള്‍ ഒരു തവണയെങ്കിലും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയാണ് നമുക്കിടയില്‍. അതുകൊണ്ടുതന്നെ രുചിയിടങ്ങളും നിരവധിയാണ്. എന്തിനേറെ പറയുന്നു സമൂഹമാധ്യമങ്ങളില്‍ പോലുമുണ്ട് ഭക്ഷണ വിശേഷങ്ങളുമായി പ്രത്യക്ഷപ്പെടുന്ന രുചിയിടങ്ങള്‍. വ്യത്യസ്തമായ ഒരു വിഭവത്തിന്റെ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭക്ഷണ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

ഫ്രഞ്ച് ഫ്രൈസ് ആണ് ഈ വിഭവം. അതായത് ഉരുളക്കിഴങ്ങ് പൊരിച്ചത്. ലോകത്തിലെ ഏറ്റവും വിലയേറിയ ഫ്രഞ്ച് ഫ്രൈസാണിത്. ന്യൂയോര്‍ക്ക് സിറ്റിയിലെ സെറെന്‍പിറ്റി ത്രീ റസ്റ്ററന്റിലെ ക്രിയേറ്റിവ് ഡയറക്ടറും ഷെഫുമായ ജോ കല്‍ഡറോണു എക്‌സിക്യൂട്ടീവ് ഷെഫ് ഫെഡറിക് കിവേര്‍ട്ടും ചേര്‍ന്നാണ് ഈ ഫ്രഞ്ച് ഫ്രൈസ് തയാറാക്കിയത്.

Read more: നാലാംക്ലാസ്സുകാരി ഹിദ മാസങ്ങള്‍ക്ക് മുന്‍പ് പാടി; മാലിക്കിലെ ആ ഹിറ്റ് ഗാനത്തിന്റെ കഥയിങ്ങനെ

200 യുഎസ് ഡോളര്‍ ആണ് ഈ ഫ്രഞ്ച് ഫ്രൈസിന്റെ വില. അതായത് ഏകദേശം 15000-ത്തോളം രൂപ. ഏറ്റവും വില കൂടിയ ഫ്രഞ്ച് ഫ്രൈസ് എന്ന പേരില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഈ വിഭവം ഇടം നേടുകയും ചെയ്തു. ഭക്ഷ്യയോഗമായ സ്വര്‍ണവും ഈ ഫ്രഞ്ച് ഫ്രൈസ് തയാറാക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്.

Story highlights: World’s most expensive french fries