ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു; ഹാല്‍ദി ചടങ്ങില്‍ പ്രിയപ്പെട്ടവള്‍ക്കൊപ്പം നൃത്തം ചെയ്ത് താരം

ചുരുങ്ങിയ കാലയളവുകൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് ആന്റണി വര്‍ഗീസ്. ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലെ വിന്‍സന്റ് പെപ്പെ എന്ന ഒറ്റ കഥാപാത്രം മതി ആന്റണി വര്‍ഗീസ് എന്ന നടനെ പ്രേക്ഷകര്‍ക്ക് നെഞ്ചിലേറ്റാന്‍. പിന്നീട് ജല്ലിക്കട്ട് എന്ന ചിത്രത്തിലൂടെയും താരം ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടി.
ആന്റണി വര്‍ഗ്ഗീസ് വിവാഹിതനാവുകയാണ്. അങ്കമാലി സ്വദേശിയായ അനീഷ പൗലോസ് ആണ് വധു. ഓഗസ്റ്റ് 8 ന് അങ്കമാലിയില്‍ വെച്ചാണ് വിവാഹം. താരത്തിന്റെ ഹാല്‍ദി ചടങ്ങിന്റെയും വിവാഹ നിശ്ചയത്തിന്റേയും വിഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നുണ്ട്. ഹാല്‍ദി ചടങ്ങില്‍ അനീഷയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന ആന്റണി വര്‍ഗീസിന്റെ വിഡിയോയും ആരാധാകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വഹിച്ച അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് ആന്റണി വര്‍ഗീസ്. ജല്ലിക്കെട്ട്, സ്വാതന്ത്യം അര്‍ധരാത്രിയില്‍ തുടങ്ങിയ ചിത്രങ്ങളും കൈയടി നേടി. അജഗജാന്തരം, ജാന്‍ മേരി, ആപ്പറമ്പിലെ വേല്‍ഡ് കപ്പ് തുടങ്ങിയ ചിത്രങ്ങള്‍ താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Story highlights: Actor Antony Varghese wedding