ആര്‍ദ്രമായി പാടി ശ്രീഹരി; വിധികര്‍ത്താക്കളെ പോലും അതിശയിപ്പിച്ച ഗംഭീര പ്രകടനം
ലോകമലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴസ് ടോപ് സിംഗര്‍. ആദ്യ സീസണിന് പിന്നാലെ എത്തിയ ടോപ് സിംഗര്‍- 2 ഉം ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി. അതിഗംഭീരമായ ആലാപന മികവുകൊണ്ട് അതിശയിപ്പിക്കുകയാണ് ടോപ് സിംഗര്‍-2 ലെ കുരുന്ന് ഗായക പ്രതിഭകള്‍.
സ്വരമാധുര്യംകൊണ്ട് ടോപ് സിംഗറില്‍ താരമായി മാറിയ പ്രതിഭയാണ് ശ്രീഹരി. സ്വയസിദ്ധമായ ആലാപന മികവും നിറചിരിയുമെല്ലാം ഈ കൊച്ചുമിടുക്കനെ ശ്രദ്ധേയനാക്കി. ശ്രീഹരി ആലപിച്ച ഒരു മനോഹര ഗാനത്തിന് വിധികര്‍ത്താക്കള്‍ പോലും എഴുന്നേറ്റ് നിന്ന് കൈയടിച്ചു.
മിഴിനീരിന്‍ കായല്‍ കുഞ്ഞോളങ്ങള്‍
പിരിയുന്നു താനേ തീരം കാണുമ്പോള്‍…. എന്ന ഗാനമാണ് ടോപ് സിംഗര്‍ വേദിയില്‍ ശ്രീഹരി പാടിയത്. പ്രായത്തെ പോലും വെല്ലുന്ന തരത്തില്‍ അതിഗംഭീരമായിരുന്നു കുട്ടിത്താരത്തിന്റെ ആലാപനം. അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. എസ് രമേശന്‍ നായരുടേതാണ് ഗാനത്തിലെ വരികള്‍. എസ് പി വെങ്കടേഷ് സംഗീതം പകര്‍ന്നിരിക്കുന്നു. കെ ജെ യേശുദാസ് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Story highlights: Amazing singing performance by Top Singer Sreehari