ഇത് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പൻ അല്ല കൂഗിള്‍ കുട്ടപ്പ; ശ്രദ്ധനേടി ടീസർ

സിനിമ ആസ്വാദകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്. സുരാജ് വെഞ്ഞാറമൂട്, സൗബിന് ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് രതീഷ് ബാലകൃഷ്ണ പൊതുവാളാണ്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25 തമിഴിലും ഒരുങ്ങുമ്പോൾ ഏറെ ശ്രദ്ധനേടുകയാണ് ചിത്രത്തിന്റെ ടീസർ. വളരെ രസകരമായാണ് ചിത്രത്തിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്.
ശബരിയും ശരവണനും ചേര്‍ന്നാണ് തമിഴില്‍ ചിത്രം സംവിധാനം ചെയ്യുന്നത്. കൂഗിള്‍ കുട്ടപ്പ എന്ന പേരിലാണ് ചിത്രം തമിഴില്‍ പ്രേക്ഷകരിലേയ്ക്കെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച അച്ഛന് കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിയ്ക്കുന്നത് സംവിധായകനും നടനുമായ കെ എസ് രവി കുമാറാണ്. രവി കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും. തര്‍ഷാനും ലോസ്ലിയയും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
Read also:ഒലിവർ ട്വിസ്റ്റ് ഇനി ഇഖ്ബാൽ; ‘മെയ്ഡ് ഇൻ ക്യാരവാൻ’ പ്രേക്ഷകരിലേക്ക്
മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിച്ച ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്. സൗബിന് ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ഹ്യൂമനോയിഡാണ് മറ്റൊരു ആകര്‍ഷണം. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായെത്തിയത്.
Story highlights: Android Kunjappan Tamil Remake koogle Kuttappa teaser