വേണുഗോപാലിന്റെ അതേ ശബ്ദവും ഭാവവും- കുളിർതെന്നലായി പാടി അരവിന്ദ്; വിഡിയോ
മനം കവരുന്ന, ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഗായകനാണ് ജി വേണുഗോപാൽ. ‘ഉണരൂമീ ഗാനം..’ മുതൽ ‘രാരീ രാരീരം രാരോ..’ വരെ നീളുകയാണ് ഹൃദ്യമായ ആ ഗാനങ്ങൾ. ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിലൂടെ സിനിമാ പിന്നണി ഗാനരംഗത്ത് സജീവമായ വേണുഗോപാലിന് പിന്നാലെ മകൻ അരവിന്ദും സംഗീത ലോകത്തേക്ക് ചേക്കേറിക്കഴിഞ്ഞു.
സമൂഹമാധ്യമങ്ങളിൽ സജീവമായ അച്ഛനും മകനും ഒരുമിച്ച് പ്രിയഗാനങ്ങൾ പാടുന്നത് പതിവാണ്. ഇപ്പോഴിതാ, ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ മനോഹരമായൊരു ഗാനവുമായി എത്തിയിരിക്കുകയാണ് അരവിന്ദ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാൽ ഈണം പകർന്ന് കെ എസ് ചിത്ര ആലപിച്ച ഗാനമാണ് അരവിന്ദ് സമൂഹമാധ്യമങ്ങളിൽ പാടി പങ്കുവെച്ചിരിക്കുന്നത്.
അച്ഛന്റെ അതെ ശബ്ദം എന്നാണ് അരവിന്ദിന്റെ പാട്ടിന് ആളുകൾ കമന്റ്റ് ചെയ്തിരിക്കുന്നത്. മൂന്നാംപക്കം എന്ന സിനിമയിലെ ഉണരുമീ ഗാനം എന്ന പാട്ട് ഇരുവരും ചേർന്ന് പാടിയത് വളരെയധികം ശ്രദ്ധേയമായിരുന്നു. അരവിന്ദ് വേണുഗോപാലും ഇപ്പോൾ പിന്നണി ഗാനരംഗത്തേക്ക് ചുവട് വെച്ചുകഴിഞ്ഞു. വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ ഒരു ഗാനം ആലപിക്കുകയും ഗാനരംഗത്ത് അഭിനയിക്കുകയും ചെയ്തിരുന്നു അരവിന്ദ്.
Story highlights- aravind venugopal singing artist movie song