പ്രായം വെറും പന്ത്രണ്ട്; ഓസ്‌ട്രേലിയൻ ഷോയിൽ വിസ്മയമായി മാറി കോഴിക്കോടുകാരി ഗായിക ജാനകി ഈശ്വർ
ഓസ്‌ട്രേലിയയിലെ ദി വോയിസ് എന്ന ലോകപ്രസിദ്ധ സംഗീത റിയാലിറ്റി ഷോയിൽ പങ്കെടുത്ത് മലയാളികളുടെ അഭിമാനമായി മാറിയ കോഴിക്കോടുകാരി ജാനകി ഈശ്വർ ആണ് ഇപ്പോൾ സംഗീത ലോകത്തെ താരമായി മാറിയിരിക്കുന്നത്. കസവണിഞ്ഞ് ലവ്‌ലി എന്ന ഗാനവുമായി എത്തിയ ജാനകി ഒഡീഷൻ റൗണ്ടിലാണ് വിധികർത്താക്കളെ അമ്പരപ്പിച്ചത്. കോഴിക്കോട് കക്കോടി സ്വദേശികളായ അനൂപിന്റെയും ദിവ്യയുടെയും മകളാണ് ജാനകി ഈശ്വർ.
ഇംഗ്ലീഷ് പാട്ടുകളിലാണ് ജാനകി കൂടുതൽ തിളങ്ങുന്നത്. അതിനൊപ്പം തന്നെ കർണാട്ടിക് സംഗീതത്തിലും ഗിറ്റാർ, വയലിൻ തുടങ്ങിയ സംഗീതോപകരണങ്ങളിലും മികവുണ്ട് ഈ പന്ത്രണ്ടു വയസുകാരിക്ക്. അടുത്തിടെ ക്ലൗൺ എന്ന പേരിൽ സ്വതന്ത്ര സംഗീത ആൽബവും ജാനകി പുറത്തിറക്കിയിരുന്നു.
Read More: കേരളത്തിന്റെ അഭിമാന താരം പി ആർ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് മമ്മൂട്ടി
യൂട്യൂബിൽ സ്വന്തം ചാനലിലൂടെ മലയാളം, തമിഴ് തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും പാടി വിഡിയോകൾ ജാനകി ഈശ്വർ പങ്കുവയ്ക്കാറുണ്ട്. മലയാളികൾക്ക് സുപരിചിതനായ ഗായകൻ അരുൺ ഗോപന്റെ സഹോദരന്റെ മകളാണ് ജാനകി ഈശ്വർ.
Story highlights- australian reality show contestant janaki eshwar