കൊവിഡ് പോരാളികളുടെ രൂപത്തിൽ ബാർബി ഡോളുകൾ- ഇത് ‘റോൾ-മോഡൽ പാവകൾ’
കഴിഞ്ഞ രണ്ടു വർഷമായി ലോകം വിവിധ മേഖലകളിലായി നിരവധി പോരാളികളെ കണ്ടു. കൊവിഡിനെതിരെ പലതരത്തിലാണ് ആളുകൾ പോരാടുന്നത്. ആരോഗ്യരംഗത്തെ വ്യക്തികൾ മുൻനിരയിൽ നിന്ന് ശക്തമായി തന്നെ പ്രതിരോധം സൃഷ്ടിച്ചു. ഇപ്പോഴിതാ, കൊവിഡ് മുൻനിര പോരാളികൾക്ക് ആദരവുമായി ബാർബി പാവകളുടെ ഒരു ശ്രേണിയും എത്തിയിരിക്കുകയാണ്. ‘റോൾ-മോഡൽ പാവകൾ’ എന്ന് വിളിക്കുന്ന പാവകൾ ആറ് വിഭാഗത്തിലുള്ള മുൻനിര പോരാളികളുടെ മാതൃകയാണ് സൃഷിടിച്ചിരിക്കുന്നത്.
ആസ്ട്ര-സെനെക്ക വാക്സിൻ നിർമിച്ചവരിൽ ഒരാളായ ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസറായ ഡാം സാറ ഗിൽബെർട്ടും ഈ പാവകളിൽ ഉണ്ട്. ടൊറന്റോ സർവകലാശാലയിലെ ചിക്ക സ്റ്റേസി ഒറിയുവ എന്ന കനേഡിയൻ സൈക്യാട്രി റസിഡന്റും ഈ പാവകളിൽ ഒന്നാണ്. കൊവിഡ് -19 വേരിയന്റിന്റെ ജീനിന്റെ ക്രമീകരണത്തിന് നേതൃത്വം നൽകിയ ബ്രസീലിൽ നിന്നുള്ള ഒരു ബയോമെഡിക്കൽ ഗവേഷകൻ ജാക്വലിൻ ഗോസ് ഡി ജീസസ് , മുൻനിര തൊഴിലാളികൾക്ക് ഉപയോഗിക്കാനും കഴുകാനും കഴിയുന്ന ഒരു സർജിക്കൽ ഗൗൺ സൃഷ്ടിച്ച കിർബി വൈറ്റ് എന്ന ഓസ്ട്രേലിയയിൽ നിന്നുള്ള ആളും ബാർബി പാവകളിൽ ഉൾപ്പെടുന്നു.
Story highlights- Barbie creates dolls honouring the covid-19 heroes