അയ്യപ്പന്‍ നായര്‍ തെലുങ്കിലേയ്‌ക്കെത്തുമ്പോള്‍ വ്യത്യസ്തതകള്‍ ഏറെ: ശ്രദ്ധ നേടി വിഡിയോ
മലയാള ചലച്ചിത്ര ലോകത്ത് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് അയ്യപ്പനും കോശിയും. മരണം കവര്‍ന്നെടുക്കും മുന്‍പ് പ്രിയ കലാകാരന്‍ സച്ചി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതാണ് അയ്യപ്പനും കോശിയും എന്ന ചിത്രം. ചിത്രം തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്. പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ് തെലുങ്ക് പതിപ്പില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
നിലവില്‍ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ശ്രദ്ധ നേടുകയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രത്തിന്റെ ഒരു വിഡിയോ. ബിജു മേനോന്‍ അനശ്വരമാക്കിയ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് പവന്‍ കല്യാണ്‍ ആണ്.
ഭീംല നായക് എന്നാണ് കഥാപാത്രത്തിന്റെ പേര്. പവന്‍ കല്യാണിന്റെ വിഡിയോയാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്. മെഷീന് ഗണ്ണുമായി തുടരെ തുടരെ വെടിയുതിര്‍ക്കുന്ന താരത്തേയാണ് വിഡിയയില്‍ കാണാനാവുക. ബ്രേക്ക് ടൈം വിത് ഭീംല നായക് സ്‌റ്റൈല്‍ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്.
Read more: നീയെന്‍ കിനാവോ…; പാട്ട് പ്രേമികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ ഗാനം ആലപിച്ച് നാദിര്‍ഷയും ദേവനന്ദയും
പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിച്ച കോശി എന്ന കഥാപാത്രത്തെ തെലുങ്കില്‍ റാണ ദഗുബാട്ടി ആണ് അവതരിപ്പിക്കുന്നത്. സാഗര്‍ കെ ചന്ദ്ര ആണ് തെലുങ്ക് പതിപ്പിന്റെ സംവിധാനം. ഹൈദരബാദിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. 2022-ല്‍ തെലുങ്ക് പതിപ്പ് പ്രേക്ഷകരിലേക്കെത്തും.
Story highlights: Break Time in Bheemla Nayak Style