ഇലകള്‍ ചേര്‍ത്തുവെച്ച് ചുണ്ടുകൊണ്ട് തുന്നിയൊരുക്കുന്ന കൂട്: തുന്നാരന്‍ പക്ഷിയുടെ അപൂര്‍വ വിഡിയോ

August 17, 2021

സോഷ്യല്‍ മീഡിയ എന്ന വാക്ക് ഇന്ന് പരിചയമില്ലാത്തവരുടെ എണ്ണം വിരളമായിരിക്കും. സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. പ്രായഭേദമന്യേ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ എണ്ണവും പ്രതിദിനം വര്‍ധിച്ച് വരികയാണ്. കൗതുകം നിറയ്ക്കുന്ന നിരവധി കാഴ്ചകള്‍ സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍. വളരെ വേഗത്തില്‍ ജനശ്രദ്ധ നേടുന്ന ഇത്തരം ദൃശ്യങ്ങളെ വൈറല്‍ക്കാഴ്ചകള്‍ എന്നും നാം വിഷേഷിപ്പിയ്ക്കുന്നു.

പലപ്പോഴും മനുഷ്യരേക്കാള്‍ അധികമായി ചില പക്ഷികളുടേയും മൃഗങ്ങളുടേയുമൊക്കെ കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രദ്ധ ആകര്‍ഷിക്കുന്നതും അത്തരത്തിലൊരു ദൃശ്യമാണ്. ഒരു പക്ഷിയാണ് ഈ വിഡിയോയിലെ താരം. ഇലകള്‍ ചേര്‍ത്ത് വെച്ച് കൂട് തുന്നിയൊരുക്കുന്ന പക്ഷിയുടേതാണ് ഈ വിഡിയോ. ദിവസങ്ങളോളം എടുത്താണ് പക്ഷി കൂട് ഒരുക്കിയത്.

Read more: ജഗദീഷ് ഭാവങ്ങളില്‍ നിറഞ്ഞ് കൊല്ലം സുധി; രസകരം താരക്കൂട്ടങ്ങളുടെ ഈ ഡാന്‍സ് പ്രകടനം

ഒരു തുന്നാരന്‍ പക്ഷി (Common tailorbird) ആണ് വിഡിയോയില്‍. അതിവിദഗ്ധമായാണ് ഈ പക്ഷി കൂടൊരുക്കുന്നത്. അടയ്ക്കാപ്പക്ഷി എന്നും ഇവ അറിയപ്പെടുന്നു. കേരളത്തിലും തുന്നാരന്‍പക്ഷി സര്‍വ്വസാധാരണമാണ്. ഏഷ്യന്‍ സ്വദേശിയായ ഈ പക്ഷിയെ ഇന്ത്യ, പാകിസ്താന്‍, ചൈന, ഇന്തോേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ കണ്ടുവരുന്നു. തവിട്ട് കൂടിയ ഇളം പച്ച നിറമാണ് ഇവയ്ക്ക്. ഏകദേശം അഞ്ച് ഇഞ്ചാണ് ഇവയുടെ നീളം. നീളം കൂടിയ കൂര്‍ത്ത ചുണ്ടുകളും തുന്നാരന്‍ പക്ഷിയുടെ ആകര്‍ഷണമാണ്.

story highlights: Common tailorbird making nest viral video