വാത്തി കമിംഗിന് ചുവടുവെച്ച് ക്രിക്കറ്റ് താരം ഡേവിഡ് വാർണർ- വിഡിയോ
വിജയ് നായകനായ മാസ്റ്റർ എന്ന സിനിമയിൽ ഏറ്റവുമധികം ഹിറ്റായ ഗാനങ്ങളിൽ ഒന്നായിരുന്നു ‘വാത്തി കമിംഗ്’. തകർപ്പൻ ചുവടുകളുമായി എത്തിയ വിജയ് ആയിരുന്നു ആഘോഷലഹരിയിൽ എത്തിയ പാട്ടിന്റെ ആകർഷണം. വിജയ്യുടെ ചുവടുകൾ ആരാധകർ ഏറ്റെടുത്തു. ഇപ്പോഴിതാ, ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറാണ് വാത്തി ചുവടുകളുമായി എത്തിയിരിക്കുന്നത്.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ എത്തിയ മാസ്റ്ററിൽ അനിരുദ്ധ് രവിചന്ദറൊരുക്കിയ ഈ ഗാനത്തിന് ഒട്ടേറെ സിനിമാതാരങ്ങളും ചുവടുവെച്ചിരുന്നു. ഇന്ത്യൻ സിനിമകളിലെ ഗാനങ്ങളും രംഗങ്ങളുമെല്ലാം പുനരവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് ഡേവിഡ് വാർണർ. മുമ്പ്, രജനീകാന്തിന്റെ ‘2.0’, ‘അണ്ണാമലൈ’, വിജയുടെ ‘തെരി’യിലെ ചെല്ലക്കുട്ടി ഗാനം, ധനുഷിൻറെ മാരി 2 ലെ റൗഡി ബേബി ഗാനം എന്നിവയെല്ലാം ഡേവിഡ് വാർണർ പുനരവതരിപ്പിച്ചിരുന്നു.
ഇന്ത്യൻ സിനിമയോടും സിനിമാതാരങ്ങളോടും ആരാധനയും ഇഷ്ടവും കാത്തുസൂക്ഷിക്കുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമാണ് ഡേവിഡ് വാർണർ. ക്രിക്കറ്റ് കഴിവുകൾക്കൊപ്പം ഇന്ത്യൻ ഗാനങ്ങൾക്ക് ചുവടുവെച്ച് ഡേവിഡും കുടുംബവും കയ്യടി നേടിയിട്ടുണ്ട്. അല്ലു അർജുന്റെ ഹിറ്റ് ഗാനമായ ബുട്ട ബൊമ്മയ്ക്ക് ഡേവിഡ് വാർണർ ചുവടുവെച്ചത് ശ്രദ്ധേയമായിരുന്നു.
Story highlights- david warner’s viral dance