‘ഗിയര്‍ ഡൗണ്‍ ചെയ്ത് വണ്ടി ചവിട്ടിയെടുക്കണം’; ഹോം സിനിമയില്‍ നിന്നും നീക്കം ചെയ്ത രംഗം

August 31, 2021

അഭിനയ മികവില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമായെത്തിയ പുതിയ ചിത്രമാണ് # ഹോം. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രം നിരവധി പ്രശംസകളും ഏറ്റുവാങ്ങുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിയ്ക്കുന്നതും.

ചിത്രത്തില്‍ നിന്നും നീക്കം ചെയ്ത ഒരു രംഗവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒലിവര്‍ ട്വിസ്റ്റ് എന്ന ഇന്ദ്രന്‍സ് അവതരിപ്പിച്ച കഥാപാത്രവും കുടുംബവും ഒരുമിച്ചുള്ള ഒരു കാര്‍ യാത്രയാണ് ഈ രംഗം. കഥാപാത്രത്തെ ഇന്ദ്രന്‍സ് പരിപൂര്‍ണതയിലെത്തിച്ചു. റോജിന്‍ തോമസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വിജയ് ബാബു ആണ് ചിത്രത്തിന്റെ നിര്‍മാണം.

Read more: അഭിനയമികവില്‍ വിജയ് സേതുപതി; ശ്രദ്ധ നേടി ‘തുഗ്ലക് ദര്‍ബാര്‍’ ട്രെയ്‌ലര്‍

കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നര്‍മത്തിനും പ്രാധാന്യം നല്‍കിയിരിക്കുന്നു. രാഹുല്‍ സുബ്രഹ്‌മണ്യം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നീല്‍ ആണ് ഛായാഗ്രഹണം. ശ്രീനാഥ് ഭാസി, നസ്ലിന്‍, ജോണി ആന്റണി, മഞ്ജു പിള്ള, മണിയന്‍പിള്ള രാജു, അനൂപ് മേനോന്‍, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, ദീപ തോമസ്, വിജയ് ബാബു തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights: Deleted Scene From Home Movie