നിറചിരിയോടെ സകുടുംബം; മനോഹര ചിത്രം പങ്കുവെച്ച് ദിലീപ്

August 24, 2021

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാകാറുണ്ട്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ദിലീപ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുടുംബ ചിത്രവും ശ്രദ്ധ നേടുന്നു. ദിലീപും കാവ്യാ മാധവനും മീനാക്ഷിയും മഹാലക്ഷ്മിയുമുണ്ട് ചിത്രത്തില്‍. ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് നിറചിരിയോടെയാണ് ഇവര്‍ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ദിലീപ് കേന്ദ്ര കഥാപാതമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. ചിത്രത്തിനു വേണ്ടിയുള്ള ദിലീപിന്റെ ഗെറ്റപ്പും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയിരുന്നു. നാദിര്‍ഷയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. അനുശ്രീയും ചിത്രത്തില്‍ കഥാപാത്രമായെത്തുന്നുണ്ട്.

Rea more: ഉറക്കത്തില്‍ നിറം മാറുന്ന നീരാളി; അപൂര്‍വം ഈ കാഴ്ച

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ സജീവ് പാഴൂര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. നാഥ് ഗ്രൂപ്പ് ആണ് നിര്‍മാണം. അനില്‍ നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ദിലീപിനും അനുശ്രീക്കും പുറമെ സിദ്ധിഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ബിനു അടിമാലി, സ്വാസിക തുടങ്ങിയ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Story highlights: Dileep Family photo viral in Social Media