ഹോം; മഹാമാരിക്കാലത്ത് കണ്ട മികച്ച ചിത്രങ്ങളിലൊന്നാണെന്ന് പ്രിയദര്ശന്
മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ചിത്രമാണ് #ഹോം. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തെ നിരവധിപ്പേര്‍ പ്രശംസിച്ചിരുന്നു. ചലച്ചിത്ര ലോകത്ത് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനും ഹോമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. കൊവിഡ് എന്ന മഹാമാരിയുടെ കാലത്ത് കണ്ട ഏറ്റവും മികച്ച അഞ്ച് ചിത്രങ്ങളില്‍ ഒന്നാണ് ഹോം എന്ന് അദ്ദേഹം പറഞ്ഞു.
അഭിനയമികവുകൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ ഇന്ദ്രന്‍സ് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തിയത്. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥപാത്രതതെ അദ്ദേഹം പരിപൂര്‍ണതയിലെത്തിച്ചു. റോജിന്‍ തോമസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വിജയ് ബാബു ആണ് ചിത്രത്തിന്റെ നിര്‍മാണം.
Read more: 59-ാം വിവാഹ വാര്‍ഷികത്തില്‍ വിവാഹം പുനഃരാവിഷ്കരിച്ച ദമ്പതികള്‍; ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു
കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നര്‍മത്തിനും പ്രാധാന്യം നല്കിയിരിക്കുന്നു. രാഹുല്‍ സുബ്രഹ്മണ്യം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നീല്‍ ആണ് ഛായാഗ്രഹണം. ശ്രീനാഥ് ഭാസി, നസ്ലിന്, ജോണി ആന്റണി, മഞ്ജു പിള്ള, മണിയന്‍പിള്ള രാജു, അനൂപ് മേനോന്, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, ദീപ തോമസ്, വിജയ് ബാബു തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
Story highlights: Director Priyadarshan about Home movie