പ്രിയപ്പെട്ടവരെ മരണം കവർന്നു; വ്യത്യസ്തരീതിയിൽ സ്നേഹം പ്രകടിപ്പിച്ച് കർഷകൻ, വിഡിയോ
കൊറോണ വൈറസ് പൂർണമായും വിട്ടൊഴിയാത്തതിനാൽ പ്രിയപ്പെട്ടവരെ പലരെയും ഒന്ന് കാണാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ്മിക്കവരും. ആഘോഷങ്ങളിലോ പ്രിയപ്പെട്ടവരുടെ വേർപാടുകളിലോ പോലും ഒത്തുചേരാൻ കഴിയാത്ത സാഹചര്യമാണ് ഇന്ന് മിക്കയിടങ്ങളിലും. ഇപ്പോഴിതാ അത്തരത്തിൽ പ്രിയപ്പെട്ട ബന്ധുവിന്റെ മരണാനന്തരചടങ്ങിൽ പോലും പങ്കെടുക്കാൻ കഴിയാത്ത ഒരു കർഷകൻ മരണമടഞ്ഞ ബന്ധുവിന് അനുശോചനം അറിയിച്ച മാർഗമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാൻസറിനോട് പൊരുതുകയായിരുന്നു ഓസ്ട്രേലിയയിലെ കർഷകനായ ബെൻ ജാക്സന്റെ ആന്റിയായ ഡിബി. അടുത്തിടെയാണ് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഡിബി മരണത്തിന് കീഴടങ്ങിയത്. എന്നാൽ കൊവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ കാരണം മരണാനാന്തര ചടങ്ങിൽ പോലും പങ്കെടുക്കാൻ ബെന്നിന് കഴിഞ്ഞിരുന്നില്ല. അതേസമയം ബന്ധുവിനോടുള്ള സ്നേഹം പ്രകടിപ്പിക്കാനായി സ്വന്തം ചെമ്മരിയാടുകളെ ഹൃദയാകൃതിയില്‍ അണിനിരത്തിയ ബെന്നിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്.
Read also: സഹോദരനെ മരണം കവര്‍ന്നു; തളരാതെ വീണ്ടും പ്രയത്നിച്ചു; അങ്ങനെ ആ ഗ്രാമത്തില്‍ ഒരു റോഡുണ്ടായി
സ്വര്‍ഗത്തില്‍നിന്നും നോക്കുമ്പോള്‍ ആന്റിക്ക് കാണാനാവും വിധം മനോഹരമായി ആടുകളെ ഹൃദയത്തിന്റെ ആകൃതിയിൽ നിർത്തിയ ചിത്രങ്ങൾ ഇതിനോടകം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. അതേസമയം അനവധി തവണ നടത്തിയ ശ്രമത്തിന്റെ ഫലമായാണ് ആടുകളെ ഹൃദയാകൃതിയിൽ നിർത്താൻ സാധിച്ചത്. ഇതോടെ മനോഹരമായ ഒരു സ്നേഹാഞ്ജലിയായി ആ ചിത്രം മാറി.
Story highlights: farmer pays tribute to his aunt with help of sheep