റാസ്പുടിൻ ചുവടുകളുമായി കുഞ്ഞു ബൈക്കിൽ മീനൂട്ടിയെ കാണാനെത്തിയ ആരാധിക; ഒപ്പം ഒരു സ്നേഹം നിറഞ്ഞ ആലിംഗനവും- വിഡിയോ
ഫ്ളവേഴ്സ് ടോപ് സിംഗറിലെ മത്സരാർത്ഥികളെ പോലെ തന്നെ ശ്രദ്ധേയയാണ് അവതാരകയായ മീനാക്ഷി അനൂപ്. ബാലതാരമായി സിനിമയിലേക്ക് എത്തിയ മീനാക്ഷി കൂടുതൽ ജനഹൃദയങ്ങൾ കീഴടക്കിയത് ടോപ് സിംഗർ വേദിയിലൂടെയാണ്. സ്വന്തം വീട്ടിലെ കുട്ടിയെന്ന സ്നേഹം ടോപ് സിംഗറിലൂടെ പ്രേക്ഷകരിൽ നിന്നും മീനാക്ഷിയെന്ന മീനൂട്ടിക്ക് ലഭിക്കാറുണ്ട്. ആദ്യ സീസണിലും മീനാക്ഷി തന്നെയാണ് അവതാരകയായി എത്തിയത്.
ഇപ്പോഴിതാ, മീനാക്ഷിയെ തേടി ഒരു കുഞ്ഞ് ആരാധിക എത്തിയിരിക്കുകയാണ്. ഫാത്തിമ എന്ന ആലുവ സ്വദേശിനിയാണ് പാട്ടുവേദിയിലേക്ക് എത്തിയത്. മിനുങ്ങും മിന്നാമിനുങ്ങേ എന്ന പാട്ട് കണ്ട് മീനാക്ഷിയുടെ ആരാധികയായി മാറിയ ഫാത്തിമ ഒരു കുഞ്ഞു കളി ബൈക്കിലാണ് വേദിയിലേക്ക് എത്തിയത്. മീനാക്ഷിയോട് ആ പാട്ടൊന്നു പഠിപ്പിച്ചുതരാമോ എന്നും ഈ കുഞ്ഞു മിടുക്കി ചോദിക്കുന്നുണ്ട്. വിശേഷങ്ങളൊക്കെ പറഞ്ഞ് റാസ്പുടിൻ ഗാനത്തിന് ചുവടുംവെച്ചാണ് ഫാത്തിമ വേദിയിൽ നിന്നും യാത്രയായത്.
രണ്ടാം വയസിൽ അഭിനയലോകത്തേക്ക് മീനാക്ഷി. സ്കൂളിൽ പോകുന്നതുപോലെയാണ് ഷൂട്ടിങ്ങിനു പോകുന്നതെന്ന് മീനാക്ഷി അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ടോപ് സിംഗർ വേദിയിലാണ് വീട്ടിലുള്ളതിനേക്കാളും അധികം സമയം ചിലവഴിക്കാറുള്ളതെന്നും എല്ലാരും ഒരു കുടുംബം പോലെയാണെന്നും മീനൂട്ടി പറയുന്നു.
Story highlights- fathima’s fan girl moment with meenakshi