വീണിട്ടും തളര്‍ന്നില്ല; വീണ്ടും എഴുന്നേറ്റ് ഓടി; ഈ ഒന്നാം സ്ഥാനത്തിന് പത്തരമാറ്റ്: വൈറല്‍ വിഡിയോ
ഒളിമ്പിക്സിന്റെ ആവേശത്തിലാണ് കായിക ലോകം. കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ടോക്യോയില്‍ ഒളിമ്പിക്സ് പുരോഗമിക്കുന്നത്. ഒളിമ്പിക്സിലെ മത്സരാവേശത്തിനൊപ്പം തന്നെ കൗതുകം നിറഞ്ഞ നിരവധി കാര്യങ്ങളും ശ്രദ്ധ നേടാറുണ്ട്.
വീണിട്ടും പതറാതെ ഓടി ഒന്നാം സ്ഥാനത്തെത്തിയ ഒരു മിടുക്കിയുടെ വാര്‍ത്തയും കായിക ലോകത്ത് കൈയടി നേടുന്നു. സിഫാന്‍ ഹസന് എന്നാണ് ഈ താരത്തിന്റെ പേര്. ടോക്യോ ഒളിമ്പിക്സില്‍ നെതര്‍ലന്‍ഡിനു വേണ്ടിയാണ് സിഫാന്‍ ഹസന് മത്സരിച്ചത്. 1500 മീറ്റര്‍ ഹീറ്റ്സിനിടെ താരം ട്രാക്കില്‍ കാല്‍തെറ്റി വീഴുകയായിരുന്നു.
എന്നാല്‍ ഒട്ടും തന്നെ പതറാതെ സിഫാന്‍ വീണ്ടും എഴുന്നേറ്റ് ഓടി. വീഴ്ചയെ തുടര്‍ന്ന് ഏറ്റവും പിന്നിലായെങ്കിലും വീണ്ടും എഴുന്നേറ്റ് ഓടി തുടങ്ങിയപ്പോള്‍ സിഫാന്‍ ഓരോരുത്തരേയായി പിന്നിലാക്കി. ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സിഫാന്‍ സെമി ഫൈനലിലേക്ക് യോഗ്യതയും നേടി.
സിഫാന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്. വെല്ലുവിളികളിലും പ്രതിസന്ധികളിലും തളരാതെ വീണ്ടും മുന്നോട്ടേയ്ക്ക് കുതിക്കുവാനുള്ള പ്രചോദനം കൂടിയാണ് ഈ വിഡിയോ. 1500 മീറ്റര്‍ ദൂരം 4.5.17 മിനിറ്റുകൊണ്ടാണ് സിഫാന്‍ ഓടിത്തീര്‍ത്തത്.
#hassan is doing 1500,5000, & 10,000
— Dr. Rob Bell (@drrobbell) August 2, 2021
She falls……. & wins…. #mentaltoughness pic.twitter.com/4JhU2pQsMo
Story highlights: Hassan falls, gets up, and wins 1,500 heat