രാജ്യത്ത് 41,831 പുതിയ കൊവിഡ് കേസുകൾ; രോഗമുക്തി നിരക്ക് 97.36 ശതമാനം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 41,831പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 39,258 നെഗറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, രോഗമുക്തി നിരക്ക് 97.36 ശതമാനമാണ്. 541 മരണവും കൊവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4.24 ലക്ഷമായി ഉയരുകയും ചെയ്തു.
4.1 ലക്ഷം കൊവിഡ് രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 39,258 പേരാണ് 24 മണിക്കൂറിനുള്ളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കൊവിഡ് മുക്തരായത്. കേരളത്തിൽ മാത്രം 1.65 ലക്ഷം പേരാണ് ചികിത്സയിൽ തുടരുന്നത്. അതേസമയം, ഏറ്റവുമധികം കൊവിഡ് മരണങ്ങൾ സംഭവിക്കുന്നത് മഹാരാഷ്ട്രയിലാണ്. 225 പേരാണ് ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. 3.16 കോടി പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.
രോഗ്യവ്യപനം ശക്തമായി തുടരുന്നത് കേരളത്തിലാണ്. രാജ്യത്ത് സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്നാണ്. 20, 624 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് സാധ്യത.
Story highlights- india covid cases