സന്തൂറിൽ ‘ജന ഗണ മന’ മീട്ടി ഇറാനിയൻ പെൺകുട്ടി- അമ്പരപ്പിക്കുന്ന പ്രകടനം
ഭാരതീയരായ എല്ലാവരുടെയും ഹൃദയത്തിൽ ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും ഊർജം നിറയ്ക്കാറുണ്ട് ദേശീയ ഗാനം. ‘ജനഗണ മന’ എന്ന വാക്കുകൾ കേൾക്കുമ്പോൾ തന്നെ ആദരവോടെ എഴുന്നേറ്റ് ശ്രദ്ധയോടെ നിൽക്കാറുണ്ട് എല്ലാവരും. ദേശീയഗാനം നമ്മുടെ ദേശീയ സ്വത്വത്തിന്റെയും അവിഭാജ്യ ഘടകമാണ്, പ്രത്യേകിച്ച് സ്വാതന്ത്ര്യ ദിനത്തിൽ.
എന്നാൽ മറ്റുരാജ്യങ്ങളിൽ ഉള്ളവർ ഇന്ത്യയുടെ ദേശീയഗാനം ആലപിക്കുമ്പോൾ കേൾക്കാനും അംഗീകരിക്കാനും ഭാരതീയർക്ക് വളരെ ഇഷ്ടമാണ്. ഈ സ്വാതന്ത്ര്യ ദിനത്തിലും ഒരു ഇറാനിയൻ പെൺകുട്ടി ദേശീയഗാനം സന്തൂർ എന്ന സംഗീതോപകരണത്തിൽ മീട്ടി ശ്രദ്ധ നേടുകയാണ്.
National anthem in any form would give us goosebumps. Many thanks to this Iranian girl for this beautiful performance. #happyindependenceday 🇮🇳 pic.twitter.com/KhyylXsP0W
— Sudha Ramen IFS 🇮🇳 (@SudhaRamenIFS) August 15, 2021
ഐഎഫ്എസ് ഓഫീസർ സുധാ രാമൻ ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിൽ താരാ ഗഹ്രെമാനി എന്ന പെൺകുട്ടി ജനഗണ മനയുടെ ഈണങ്ങൾ ഒരു സന്തൂറിൽ അവതരിപ്പിക്കുന്നു. ‘ഏത് രൂപത്തിലുള്ള ദേശീയഗാനവും നമുക്ക് നെഞ്ചിടിപ്പ് നൽകും. ഈ ഇറാനിയൻ പെൺകുട്ടിയുടെ ഈ മനോഹരമായ പ്രകടനത്തിന് ഒരുപാട് നന്ദി’- എന്ന് കുറിച്ചുകൊണ്ടാണ് സുധ രാമൻ വിഡിയോ പങ്കുവെച്ചത്.
Story highlights- Iranian girl plays ‘Jana Gana Mana’ on a santoor